ഇന്ത്യയില്‍ സംപ്രേക്ഷണം അവസാനിപ്പിച്ച് എച്ച്ബിഒ

ഇന്ത്യയിലും ദക്ഷിണേഷ്യന്‍ രാജ്യങ്ങളിലും സംപ്രേക്ഷണം അവസാനിപ്പിച്ച് അമേരിക്കന്‍ ടെലിവിഷന്‍ ചാനലുകളായ എച്ച്ബിഒയും ഡബ്ലുബിയും. പാക്കിസ്ഥാന്‍, ബംഗ്ലാദേശ്, മാലിദ്വീപ് എന്നിവടങ്ങളിലും സംപ്രേക്ഷണം അവസാനിപ്പിക്കുകയാണെന്ന് ഉടമകളായ വാര്‍ണര്‍ മീഡിയ ഇന്റര്‍നാഷനല്‍ അറിയിച്ചു. ഡിസംബര്‍ 15ഓടെയാണ് സംപ്രേക്ഷണം അവസാനിപ്പിക്കും.

വാര്‍ണര്‍ മീഡിയയുടെ സ്ട്രീമിങ് പ്ലാറ്റ്‌ഫോം എച്ച്ബിഒ മാക്‌സിന്റെ ഇന്ത്യയിലേയ്ക്കുള്ള വരവിന്റെ മുന്നോടിയാണ് ഈ അടച്ചുപൂട്ടല്‍. അടുത്തവര്‍ഷത്തോടെ എച്ച്ബിഒ മാക്‌സ് ഇന്ത്യയിലെത്തിയേക്കും.
പ്രേക്ഷകര്‍ ഒടിടി പ്ലാറ്റ്ഫോമുകളിലേക്ക് മാറിയതും കോവിഡ് പ്രതിസന്ധിയുമാണ് തീരുമാനത്തിന് പിന്നിലെന്നാണ് റിപ്പോര്‍ട്ട്.കുട്ടികള്‍ക്കുള്ള കാര്‍ട്ടൂണ്‍ നെറ്റ്‌വര്‍ക്കും പോഗോയും തുടര്‍ന്നും ലഭിക്കും.കുട്ടികളുടെ ചാനലുകളുടെ മേല്‍നോട്ടത്തിനായി മുംബൈ,ഡല്‍ഹി, ബംഗളൂരു എന്നിവിടങ്ങളിലെ ഓഫീസുകള്‍ തുടരും.