ദുല്‍ഖറിന്റെ നിര്‍മ്മാണത്തില്‍ ഷൈന്‍ ടോമും അഹാന കൃഷ്ണയും ഒന്നിക്കുന്ന സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായി

വേഫെര്‍ ഫിലിംസിന്റെ ബാനറില്‍ ദുല്‍ഖര്‍ നിര്‍മ്മിക്കുന്ന നാലാമത്തെ ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായി. ഷൈന്‍ ടോം ചാക്കോ, ധ്രുവന്‍, അഹാന കൃഷ്ണ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങള്‍.’വരനെ ആവശ്യമുണ്ട്’, ‘മണിയറയിലെ അശോകന്‍’, ‘കുറുപ്പ്’ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ദുല്‍ഖര്‍ നിര്‍മ്മിക്കുന്ന ചിത്രമാണിത്.’ലില്ലി’, ‘അന്വേഷണം’ എന്നീ ചിത്രങ്ങള്‍ ഒരുക്കിയ പ്രശോഭ് വിജയനാണ് ചിത്രം സംവിധായകന്‍.ഇഷ്‌ക്കിന്റെ’ തിരക്കഥാകൃത്ത് രതീഷ് രവിയാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.ചിത്രീകരണം പൂര്‍ത്തിയായ വിവരം ദുല്‍ഖര്‍ സല്‍മാന്‍ തന്റെ ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചു.കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരുന്നു ചിത്രീകരണം നടന്നത്.