മാസ്റ്റര്‍ ലീക്കായതായി സൂചന…ഒരു ദിവസം കൂടി കാത്തിരിയ്ക്കണം;ലോകേഷ് കനകരാജ്

വിജയ് ചിത്രം മാസ്റ്റര്‍ ലീക്കായതായി സൂചന. സിനിമയിലെ ചില ഭാഗങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ ചോര്‍ത്തിയത് തമിഴ് റോക്കര്‍സ് ആണെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍ സിനിമയിലെ ഭാഗങ്ങള്‍ ആരും സമൂഹ മാധയമങ്ങളില്‍ പങ്കുവെയ്ക്കരുതെന്നു സംവിധായകന്‍ ലോകേഷ് കനകരാജ് സമൂഹ മാധ്യമങ്ങളിലൂടെ അഭ്യര്‍ഥിച്ചു.

ഒന്നര വര്‍ഷത്തെ അധ്വാനമാണ് മാസ്റ്റര്‍. പ്രേക്ഷകര്‍ തിയേറ്ററില്‍ തന്നെ ആസ്വദിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ദയവായി ക്ലിപ്പുകള്‍ ഷെയര്‍ ചെയ്യരുത്. ഒരു ദിവസം കൂടി കാത്തിരിയ്ക്കണം’. ലോകേഷ് കനകരാജ് പറഞ്ഞു.

പതിനഞ്ചു സെക്കന്‍ഡോളം വരുന്ന രംഗങ്ങളാണ് സമൂഹ മാധ്യമങ്ങളില്‍ ലീക്ക് ആയിരിക്കുന്നത്. ഇവയില്‍ നടന്‍ വിജയിയുടെ ഇന്‍ട്രോ രംഗവും ഉള്‍പ്പെടുന്നു.

ഏറെ നാളുകളായി അടഞ്ഞു കിടക്കുന്ന തീയറ്ററുകള്‍ തുറക്കുമ്പോള്‍ മാസ്റ്റര്‍ സിനിമ വലിയ പ്രതീക്ഷയാണ് സിനിമ പ്രേമികള്‍ക്ക് നല്‍കുന്നത്.മാസ്റ്റര്‍ പതിമൂന്നിന് തന്നെ കേരളത്തില്‍ റിലീസ് ചെയ്യാനാണ് തീരുമാനം. കൊച്ചിയില്‍ ചേര്‍ന്ന സിനിമ സംഘടനകളുടെ യോഗത്തിലായിരുന്നു തീരുമാനം .