പാളുവ ഭാഷയിലെ ആദ്യ സിനിമാഗാനം ‘ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണി’ല്‍

ജിയോ ബേബിയുടെ സംവിധാനത്തില്‍ നിമിഷാ സജയനും സുരാജ് വെഞ്ഞാറമ്മൂടും നായികാ നായകന്മാരാവുന്ന ചിത്രം ‘ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണി’ലെ വീഡിയോഗാനം പുറത്തിറങ്ങി. ‘ഒരു കുടം’ എന്നാരംഭിക്കുന്ന ഗാനത്തിന്റെ വരികള്‍ പാളുവ ഭാഷയില്‍ രചിച്ചിരിക്കുന്നതാണ്.ഈ ഭാഷയില്‍ ആദ്യമായാണ് ഒരു സിനിമാഗാനം ഉണ്ടാവുന്നത്. പറയസമൂഹങ്ങളുടെ ഭാഷാപ്രയോഗമാണ് പാളുവ ഭാഷ.പാട്ടിന്റെ വരികള്‍ എഴുതിയിരിക്കുന്നത് മൃദുലാദേവി എസ് ആണ്. സംഗീതം മാത്യൂസ് പുളിക്കന്‍. ആലപിച്ചിരിക്കുന്നത് ഹരിത ബാലകൃഷ്ണനും സുലേഖ കാപ്പാടനും ചേര്‍ന്ന്.

തൊണ്ടി മുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിന് ശേഷം സുരാജ് വെഞ്ഞാറമൂടും നിമിഷ സജയനും കേന്ദ്ര കഥാപാത്രങ്ങളായി അഭിനയിക്കുന്ന ചിത്രമാണിത്.ഒടിടി പ്ലാറ്റഫോം ആയാ ‘നീംസ്ട്രീമി’ലൂടെയാണ് ചിത്രം റീലിനെത്തുന്നത്.

കിലോമീറ്റേഴ്‌സ് ആന്ഡ് കിലോമീറ്റേഴ്‌സ് എന്ന ടൊവിനോ ചിത്രത്തിന് ശേഷം ജിയോ ബേബി സംവിധാനം നിര്‍വ്വഹിക്കുന്ന ചിത്രമാണിത്. ഡിജോ അഗസ്റ്റിന്‍, ജോമോന്‍ജേക്കബ്, വിഷ്ണു രാജന്‍, സജിന്‍ രാജ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം. സാലു കെ തോമസ് ക്യാമറ ചെയ്യുന്ന ചിത്രത്തിന്റെ സംഗീതം ഒരുക്കുന്നത് സൂരജ് എസ് കുറുപ്പാണ്. എഡിറ്റിംഗ് ഫ്രാന്‍സിസ് ലൂയിസ്.

പാളുവ ഭാഷയെക്കുറിച്ചും അതിന്റെ പ്രയോഗ രീതികളെക്കുറിച്ചും വിശദീകരിച്ച് ചിത്രത്തിലെ ഗാനരചയിതാവായ മൃദുലാദേവി എസ്‌ന്റെ ഫേസ്ബുക്ക് പോസ്റ്റ് കാണാം.