‘മരട് 357 ‘റിലീസ് പ്രഖ്യാപിച്ചു

കണ്ണന്‍ താമരക്കുളം സംവിധാനം ചെയ്യുന്ന പുതിയ ചിത്രം മരട് 357ന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു. ഫെബ്രുവരി 19ന് ചിത്രം തീയറ്ററുകളിലെത്തും. കണ്ണന്‍ താമരക്കുളത്തിന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് തിയതി പ്രഖ്യാപിച്ചത്.

ആടുപുലിയാട്ടം, പട്ടാഭിരാമന്‍ തുടങ്ങിയ സിനിമകള്‍ക്ക് ശേഷം കണ്ണന്‍ താമരക്കുളം സംവിധാനം ചെയ്യുന്ന ചിത്രമാണ് മരട് 357. കഴിഞ്ഞ വര്‍ഷം നടന്ന മരട് ഫ്‌ളാറ്റ് പൊളിച്ചതിനെ തുടര്‍ന്ന് കുടുംബങ്ങള്‍ക്ക് വീട് നഷ്ടപ്പെട്ട യഥാര്‍ത്ഥ സംഭവമാണ് ചിത്രം പറയുന്നത്.

ദിനേശ് പള്ളത്തതാണ് ചിത്രത്തിനായി തിരക്കഥ ഒരുക്കുന്നതിന്. അബാം മൂവീസിന്റെ ബാനറില്‍ അബ്രഹാം മാത്യുസ്, സ്വര്‍ണ്ണലയ സിനിമാസിന്റെ ബാനറില്‍ സുദര്‍ശനന്‍ കാഞ്ഞിരക്കുളം എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം.

അനൂപ് മേനോന്‍, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, ഷീലു എബ്രഹാം, നൂറിന്‍ ഷെരീഫ്, മനോജ് കെ ജയന്‍, ബൈജു സന്തോഷ്, സാജില്‍, സെന്തില്‍ കൃഷ്ണ, സുധീഷ്, ഹരീഷ് കണാരന്‍, കൈലാഷ്, ശ്രീജിത്ത് രവി, ജയന്‍ ചേര്‍ത്തല, സരയു, അഞ്ജലി നായര്‍ തുടങ്ങി നിരവധി താരങ്ങളാണ് സിനിമയില്‍ അഭിനയിക്കുന്നത്.