‘ടിക് ടോക് ഉണ്ണി’ക്ക് ശേഷം മറ്റൊരു വ്യത്യസ്ഥ താരത്തെക്കൂടി പരിചയപ്പെടുത്തിക്കൊണ്ട് മാര്‍ഗ്ഗം കളി എന്ന ചിത്രത്തിലെ ആദ്യ ഗാനം പുറത്തിറങ്ങിയിരിക്കുകയാണ്. മറ്റാരുമല്ല 96 താരം ഗൗരിയാണ് ചിത്രത്തിലെ നായകനായ ബിബിന്‍ ജോര്‍ജിനൊപ്പം എനിക്കായ് നീ എന്ന മനോഹരമായ ഗാനത്തിലൂടെ പ്രേക്ഷകര്‍ക്ക് മുമ്പിലെത്തിയിരിക്കുന്നത്. ഗോപി സുന്ദറിന്റെ സംഗീതത്തില്‍ ബിബിന്‍ തന്നെയാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. അബ്‌നീരജ് എം എയാണ് വരികള്‍ രചിച്ചിരിക്കുന്നത്. ചിത്രത്തിലെ ബിബിന്റെ ക്യാമ്പസ് കാലഘട്ടത്തിലെ പശ്ചാത്തലത്തിലാണ് ഗാനമൊരുക്കിയിരിക്കുന്നത്.
ശ്രീജിത് വിജയന്റെ സംവിധാനത്തില്‍ ലിസ്റ്റിന്‍ സ്റ്റീഫന്‍, ആല്‍വിന്‍ ആന്റണി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ബിബിന്‍, നമിത എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായെത്തുന്നത്.. സുരഭി സന്തോഷ്, ശാന്തി കൃഷ്ണ, ഹരീഷ് കണാരന്‍, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, ബിന്ദു പണിക്കര്‍, ബിനു തൃക്കാക്കര എന്നിവരും ചിത്രത്തില്‍ മറ്റു വേഷങ്ങളിലെത്തുന്നുണ്ട്. ഛായാഗ്രഹണം അരവിന്ദ് കൃഷ്ണ, എഡിറ്റിങ്ങ് ജോണ്‍ കുട്ടി, കലാ സംവിധാനം ദിലീപ് നാഥ്, മഹേഷ് ശ്രീധര്‍, സംഗീതം ഗോപി സുന്ദര്‍ എന്നിവരും നിര്‍വഹിക്കുന്നു. ചിത്രം പോസ്റ്റ് പ്രൊഡക്ഷന്‍ ഘട്ടത്തിന് ശേഷം ഉടന്‍ തിയേറ്ററുകളിലെത്തും.