”ഇത് ടിക് ടോക് ഉണ്ണി..” പ്രേക്ഷകരെ ചിരിപ്പിച്ച് മാര്‍ഗ്ഗം കളിയിലെ ആദ്യ ക്യാരക്ടര്‍ ടീസര്‍..

ശ്രീജിത്ത് വിജയന്‍ കുട്ടനാടന്‍ മാര്‍പ്പാപ്പയ്ക്ക് ശേഷം ഒരുക്കുന്ന ചിത്രം മാര്‍ഗ്ഗം കളി ഒരു വലിയ സര്‍പ്രൈസുമായാണ് പ്രേക്ഷകര്‍ക്ക് മുമ്പിലെത്തിയിരിക്കുന്നത്. ചിത്രത്തിലെ ആദ്യ ക്യാരക്ടര്‍ പോസ്റ്റര്‍ തന്നെയാണ് പ്രേക്ഷകരെ ഒരേ സമയം ചിരിപ്പിക്കുകയും അതിശയപ്പെടുത്തുകയും ചെയ്തിരിക്കുന്നത്. ഹാസ്യ താരം ഹരീഷ് കണാരന്റെ ഏറെ രസസകരമായ ഒരു ക്യാരക്ടര്‍ പോസ്റ്റര്‍ തന്നെയാണ് ഈ ചിരിക്ക് തിരികൊളുത്തിയത്. ടിക് ടോക് ആരാധകനായ ഹരീഷ് കണാരന്റെ ടിക് ടോക് ഉണ്ണിയെന്ന ഒരു രസികന്‍ കഥാപാത്രത്തെ പരിചയപ്പെടുത്തിക്കൊണ്ടായിരുന്നു ഈ ടീസര്‍ റിലീസ്. നടന്‍ കുഞ്ചാക്കോയാണ് ടീസര്‍ തന്റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലൂടെ പുറത്ത് വിട്ടത്.

എന്നാല്‍ മറ്റൊരു പ്രത്യേകത ഈ ടിക് ടോക് താരത്തിന് വേണ്ടി ഒരു ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജും അണിയറപ്രവര്‍ത്തകര്‍ തുടങ്ങിയെന്നുള്ളതാണ്. ടിക് ടോക് പ്രേമികള്‍ക്ക് തങ്ങളുടെ വീഡിയോകള്‍ ഷെയര്‍ ചെയ്യാനായാണ് ഈ പേജ് അണിയറപ്രവര്‍ത്തകര്‍ നിര്‍മ്മിച്ചിരിക്കുന്നത്. ഫെയ്‌സ്ബുക്കില്‍ ടിക് ടോക് ഉണ്ണിയെന്ന പേരില്‍ തന്നെയാണ് ഈ പേജ് ആരംഭിച്ചിരിക്കുന്നത്.

പേജിലേക്കുള്ള ലിങ്ക് താഴെ..

https://www.facebook.com/Tik-Tok-Unni-514350082669976/?epa=SEARCH_BOX