പൊന്‍മകള്‍ വന്താലുമായി ജ്യോതിക, ഫസ്റ്റ് ലുക്ക് പുറത്തുവിട്ട് സൂര്യ

രാക്ഷസി എന്ന ചിത്രത്തിന് ശേഷം ജ്യോതിക നായികയാകുന്ന പുതിയ ചിത്രത്തിന്റെ പേരും ഫസ്റ്റ് ലുക്ക് പോസ്റ്ററും പുറത്തുവിട്ടു. ജ്യോതികയുടെ ഭര്‍ത്താവും നടനുമായ സൂര്യയാണ് പുറത്തുവിട്ടത്. ത്രില്ലര്‍ പശ്ചാത്തലത്തില്‍ ഒരുക്കുന്ന ചിത്രത്തിന്റെ പേര് ‘പൊന്‍മകള്‍ വന്താല്‍’ എന്നാണ്.

ഒരു തോക്കും, പേപ്പര്‍ കൊണ്ടുണ്ടാക്കിയ കാറ്റാടിയുമാണ് ഫസ്റ്റ് ലുക്ക് പോസ്റ്ററില്‍ കാണാന്‍ കഴിയുക. പുതുമുഖ സംവിധായകന്‍ ജെ.ജെ ഫെഡറിക് ഒരുക്കുന്ന ചിത്രത്തില്‍ ഭാഗ്യരാജ്, പാര്‍ത്ഥിപന്‍, പാണ്ഡിരാജന്‍, പ്രതാപ് പോത്തന്‍ എന്നിവര്‍ ശ്രദ്ധേയ കഥാപാത്രങ്ങള്‍ അവതരിപ്പിക്കുന്നുണ്ട്. ചിത്രത്തിന്റെ നിര്‍മാണത്തില്‍ സൂര്യ പങ്കാളിയാകും എന്നും റിപ്പോര്‍ട്ടുകളുണ്ട്. ഗോവിന്ദ് വസന്തയാണ് ചിത്രത്തിന്റെ സംഗീതം ഒരുക്കുന്നത്.