‘ഒരേതൂവല്‍ പക്ഷി’; കുമ്പളങ്ങി നൈറ്റ്‌സിലെ ഡിലീറ്റഡ് രംഗം പുറത്ത്

ഫഹദ് ഫാസില്‍, സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, ഷെയ്ന്‍ നിഗം തുടങ്ങിയവര്‍ തകര്‍ത്ത് അഭിനയിച്ച കുമ്പളങ്ങി നൈറ്റ്‌സിലെ ഡിലീറ്റ് ചെയ്ത രംഗം പുറത്തുവിട്ടു. ശ്യാംപുഷ്‌കരന്റെ രചനയില്‍ മധു സി നാരായണനാണ് ചിത്രം സംവിധാനം ചെയ്തത്.

സിനിമയില്‍ ഫഹദ് ഫാസില്‍ അവതരിപ്പിച്ച ഷമ്മിയെന്ന സൈക്കോ കഥാപാത്രം എല്ലാവരുടെയും കൈയ്യടി നേടിയിരുന്നു. ഷമ്മി എന്ന കഥാപാത്രത്തെ സൈക്കോ ആയാണ് സോഷ്യല്‍ മീഡിയ വിലയിരുത്തിയത്. സിനിമയില്‍ ഉള്‍പ്പെടുത്താത്ത ഒരു രംഗമാണ് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്. ഷമ്മിയും ഭാര്യ സിമിയും സഹോദരി ബേബി മോളും ഉള്‍പ്പെടുന്ന രംഗങ്ങളാണ് പുറത്തുവിട്ടിരിക്കുന്നത്.