മാര്‍ഗ്ഗം കളിയുമായി ബിബിന്‍ ജോര്‍ജും കൂട്ടരും.. ടൈറ്റില്‍ പുറത്ത് വിട്ട് പൃഥ്വി..

കുട്ടനാടൻ മാർപാപ്പക്ക് ശേഷം ശ്രീജിത്ത് വിജയൻ സംവിധാനം ചെയുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പൃഥ്വിരാജിന്റെ ഒഫീഷ്യൽ ഫേസ്ബുക്ക് പേജിലൂടെ പുറത്ത്‌വിട്ടു. മാർഗ്ഗംകളി എന്നാണ് ചിത്രത്തിന്റെ പേര്. ബിബിൻ ജോർജ് നായകനാകുന്ന ചിത്രത്തിൽ നമിത പ്രമോദ്, സൗമ്യ, 96 ഫെയിം ഗൗരി കിഷൻ എന്നിവർ നായികമാരായി എത്തുന്നു. തികച്ചും കോമഡി എന്റെർറ്റൈനെർ ആയി ഒരുങ്ങുന്ന ചിത്രം ലിസ്റ്റിൻ സ്റ്റീഫനും ആൽവിൻ ആന്റണിയും ചേർന്നാണ് നിർമിക്കുന്നത്. ചിത്രത്തിന്റെ പേര് പോലെ തന്നെ ഒരു മാർഗവും കിട്ടാതെ വരുമ്പോൾ ബിബിനും കൂട്ടരും കളിക്കുന്ന മാർഗ്ഗംകളിയും അവർ നേരിടുന്ന പ്രശ്നങ്ങളും രസകരമായി പറയുന്ന ഒരു കൊച്ചു ചിത്രമാണ് മാർഗംകളി. ബിബിൻ ജോർജിന് പുറമെ ബൈജു സന്തോഷ്, ഹരീഷ് കണാരൻ, ധർമജൻ, സിദിഖ്, ശാന്തി കൃഷ്ണ, സുരഭി സന്തോഷ്, ബിനു തൃക്കാക്കര എന്നിവർ ചിത്രത്തിൽ വേഷമിടുന്നു. ഹരി നാരായണന്റെ വരികൾക്ക് ഗോപി സുന്ദർ ആണ് ചിത്രത്തിൽ ഗാനങ്ങൾ ഒരുക്കുന്നത്. ചിത്രത്തിന്റെ ഛായാഗ്രാഹകൻ അരവിന്ദ് കൃഷ്ണ ആണ്. ചിത്രം ഉടൻ റിലീസിന് തയ്യാറെടുക്കുന്നു.

ചിത്രത്തിന്റെ വിശേഷങ്ങള്‍ നമിത പ്രമോദ് പങ്കുവെക്കുന്നു.