മമ്മാലിയായി പ്രണവ് മോഹന്‍ലാല്‍

','

' ); } ?>

പ്രിയദര്‍ശന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ പ്രധാന വേഷത്തിലെത്തുന്ന ‘മരക്കാര്‍ – അറബിക്കടലിന്റെ സിംഹം’ എന്ന ചിത്രം മാര്‍ച്ച് 26ന് 5 ഭാഷകളില്‍ പുറത്തിറങ്ങാനൊരുങ്ങുകയാണ്. ചരിത്രത്തില്‍ ഏറെ പ്രാധാന്യമുള്ള കുഞ്ഞാലി മരക്കാര്‍ നാലാമനായാണ് മോഹന്‍ലാലിന്റെ കഥാപാത്രമെത്തുന്നത്. ഈ കഥാപാത്രത്തിന്റെ ചെറുപ്പകാലം അഭിനയിക്കുന്നത് പ്രണവ് മോഹന്‍ലാലാണ്. ഇപ്പോഴിതാ ചിത്രത്തിലെ പ്രണവിന്റെ ക്യാരക്റ്റര്‍ പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. ആക്ഷന് ഏറെ പ്രാധാന്യമുള്ള വേഷമാണ് പ്രണവിന്റേതെന്നാണ് സൂചന. 100 കോടി രൂപയോളം ബജറ്റില്‍ ഒരുങ്ങുന്ന ചിത്രം ആഗോള തലത്തില്‍ തന്നെ 5000ഓളം തീയേറ്ററുകളില്‍ റിലീസ് ചെയ്യുന്നുണ്ടെന്നാണ് വിവരം.
പ്രണവിന് പുറമെ മഞ്ജു വാര്യര്‍, കീര്‍ത്തി സുരേഷ്, കല്യാണി പ്രിയദര്‍ശന്‍, സിദ്ദിഖ്, പ്രഭു, ഫാസില്‍, നെടുമുടിവേണു, അര്‍ജുന്‍, സുനില്‍ ഷെട്ടി തുടങ്ങി വലിയൊരു താരനിര തന്നെ സിനിമയുടെ ഭാഗമാകുന്നുണ്ട്. ഇളയരാജ, എംജി ശ്രീകുമാര്‍, പ്രേമം ഫെയിം രാജേഷ് മുരുകേശന്‍ എന്നിവരാണ് ചിത്രത്തിലെ ഗാനങ്ങള്‍ക്ക് ഈണമിടുന്നത്. കോണ്‍ഫിഡന്റ് ഗ്രൂപ്പും ആശിര്‍വാദ് സിനിമാസും ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രത്തില്‍ ചൈന, ബ്രിട്ടണ്‍ തുടങ്ങിയ രാജ്യങ്ങളിലെ നാടക പ്രവര്‍ത്തകരും ഭാഗമാകുന്നുണ്ട്.

Image may contain: 1 person, text