സുമേഷ് രമേഷ് കടിപിടി തുടങ്ങി…ടീസര്‍ കാണാം

നവാഗതനായ സനൂപ് തൈക്കുടം സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമായ ‘സുമേഷ് & രമേഷ്’-ന്റെ ആദ്യ ടീസര്‍ പുറത്തിറങ്ങി. ഒരേവീട്ടിലെ സഹോദരങ്ങള്‍ തമ്മിലുള്ള രസകരമായ അടിപിടിയാണ് ടീസറിലുള്ളത്.ശ്രീനാഥ് ഭാസി, ബാലു വര്‍ഗ്ഗീസ് എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍.
ചിത്രത്തിന്റെ ഛായാഗ്രഹണം ആല്‍ബിയും എഡിറ്റിംഗ് അയൂബ് ഖാനും, സംഗീത സംവിധാനം യാക്‌സണ്‍ ഗാരി പെരേര, നേഹ നായര്‍ എന്നിവരും നിര്‍വ്വഹിക്കുന്നു. വൈറ്റ്സാന്‍ഡ്സ് മീഡിയ ഹൗസിന്റെ ബാനറില്‍ കെ.എല്‍ 7 എന്റര്‍ടൈന്‍മെന്റ്‌സുമായി ചേര്‍ന്ന് ഫരീദ്ഖാന്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് സനൂപ് തൈക്കുടവും ജോസഫ് വിജീഷും ചേര്‍ന്നാണ്.