മോഹന്‍ലാല്‍ നായകനായെത്തുന്ന ബിഗ് ബജറ്റ് ചിത്രം ‘മരക്കാര്‍ അറബിക്കടലിന്റെ സിംഹം’ തീയറ്ററില്‍ തന്നെ റിലീസ് ചെയ്യണമെന്ന് മന്ത്രി സജി ചെറിയാന്‍.ഒരു സിനിമ ആസ്വദിക്കണമെങ്കില്‍ അത് തിയറ്ററില്‍ തന്നെ കാണണമെന്നും മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
സിനിമ ഷൂട്ട് ചെയ്താല്‍ അത് തീയറ്ററില്‍ കാണിച്ചിരിക്കണം. മരക്കാറിന്റെ റിലീസ് സംബന്ധിച്ച് താന്‍ നിര്‍മ്മാതാവിനോട് സംസാരിക്കേണ്ട കാര്യമില്ലെന്നും, ആന്റണി പെരുമ്പാവൂര്‍ തിയറ്ററില്‍ തന്നെയാകും സിനിമ റിലീസ് ചെയ്യുകയെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.സര്‍ക്കാരിന്റെ ഒടിടി പ്ലാറ്റ് ഫോം മൂന്ന് മാസത്തിനകം തയ്യാറാകുമെന്നും, സിനിമാമേഖലയിലെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി നവംബര്‍ രണ്ടിന് യോഗം വിളിച്ചതായും മന്ത്രി സജി ചെറിയാന്‍ അറിയിച്ചു.
മരക്കാര്‍ ഒടിടിയില്‍ റിലീസ് ചെയ്യുന്ന കാര്യം പരിഗണിക്കുന്നതായി നേരത്തെ നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍ വ്യക്തമാക്കിയിരുന്നു. ആമസോണ്‍ പ്രൈമുമായി ചര്‍ച്ച തുടങ്ങി, റിലീസ് ഇനിയും നീട്ടാനാകില്ല. തീയറ്ററിലും ഒ.ടി.ടിയിലുമായുള്ള റിലീസ് പരിഗണനയിലില്ലെന്നും ആന്റണി പെരുമ്പാവൂര്‍ പറഞ്ഞിരുന്നു.
കേരളത്തില്‍ ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും തീയറ്ററുകള്‍ തുറന്നിരിക്കുയാണ്.അന്യഭാഷ ചിത്രങ്ങളായിരുന്നു ആദ്യം തീയറ്ററുകളില്‍ എത്തിയത്.ഇന്നാണ് മലയാള ചിത്രമായ സ്റ്റാര്‍ റിലീസ് ചെയ്യതത്.ജോജു ജോര്‍ജി നായകനാക്കി ഡോമിന്‍ ഡി സില്‍വ സംവിധാനം ചെയ്ത ചിത്രമാണ് സ്റ്റാര്‍.തീയറ്ററുകള്‍ തുറന്നിട്ടും മരക്കാര്‍ പേലുള്ള ചിത്രങ്ങള്‍ തീയറ്ററുകള്‍ക്ക് നല്‍കാത്തത് പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്.റിലീസ് പ്രഖ്യാപിച്ചിരിക്കുന്നതില്‍ പ്രദര്‍ശനത്തിനെത്തുന്ന ബിഗ് ബജറ്റ് ചിത്രം ദുല്‍ഖര്‍ നായകനായെത്തുന്ന കിറുപ്പാണ്.മോഹന്‍ലാല്‍ നായകനായെതുന്ന ആറാട്ടിന്റേയും റിലീസ് പ്രഖ്യാപിച്ചിട്ടുണ്ട്.2022 ഫെബ്രുവരി 10-ന് ചിത്രം തീയേറ്ററുകളില്‍ പ്രദര്‍ശനത്തിന് എത്തും.ആസിഫ് അലി നായകനായെത്തുന്ന എല്ലാം ശരിയാകും എന്നിവയാണ് റിലീസ് പ്രഖ്യാപിച്ചിരിക്കുന്ന മറ്റ് ചിത്രങ്ങള്‍