ഡോക്ടറുടെ ഓപ്പറേഷന്‍ വിജയിച്ചു

വീണ്ടും ഒരു ഇടവേളയ്ക്ക് ശേഷം കേരളത്തില്‍ തീയറ്ററുകള്‍ സാജീവമായിരിക്കുകയാണ്.അന്യഭാഷ ചിത്രങ്ങാളാണ് ആദ്യ പ്രദര്‍നത്തിനെത്തിയത്.

ശിവകാര്‍ത്തിയന്‍ നായകനായി എത്തിയ ഡോക്ടര്‍ തീയറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്.തമിഴ് നാട്ടില്‍ വിജയകരമായി പ്രദര്‍ശനം തുടരുന്ന ചിത്രമാണ് ഡോക്ടര്‍ .ഇന്നലെയാണ് ചിത്രം കേരളത്തില്‍ റിലീസ് ചെയ്തത്.കൊലമാവ് കോകില എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം നെസ്‌ലന്‍ ദിലീപ് കുമാറിന്റെ സംവിധാനത്തില്‍ ഒരുങ്ങിയ ചിത്രമാണ് ഡോക്ടര്‍.

ഒറ്റവാക്കില്‍ പറയുകയാണെങ്ങില്‍ ചിത്രം ഒരു എന്റര്‍ടെയിന്‍മെന്റ് പാക്കേജ് ആണ് .തമാശയായാലും മറ്റ് വൈകാരി സന്ദര്‍ഭങ്ങളായാലും വളരെ മികച്ച രീതിയിലാണ് അതിനെ സ്്ക്രീനില്‍ അവതരിപ്പിച്ചിരിക്കുന്നത്.മേക്കിങ്ങില്‍ വളരെ അധികം മികവ് പുലര്‍ത്തുന്ന ചിത്രമാണ് ഡോക്ടര്‍.

ശിവകാര്‍ത്തികയന്‍ അവതരിപ്പിക്കുന്ന ഡോ വരുണ്‍ ആണ് ചിത്രത്തിലെ പ്രധാന കഥാപാചത്രം.ചിത്രത്തിന്റെ തുടക്കത്തില്‍ തന്നെ വരുണിന്റെ ക്യാരക്ടര്‍ നമുക്ക് വ്യക്തമാക്കി തരുന്നുണ്ട്.വരുണ്‍ ഒരു മിലിട്ടറി ഡോക്ടര്‍ ആണ്.പതിവില്‍ നിന്നും വളരെ രസകരാമായുളള ഒരു കഥാപാത്ര രൂപികരണമാണ് വരുണിന്റേത്.വരുണിന്റെ വിവാഹവുമായി ബന്ധപ്പെട്ടാണ് കഥ തുടങ്ങുന്നത്.എന്നാല്‍ വരുണിന്റെ ക്യാരക്ടര്‍ ഇഷ്ടപെടാതെ പെണ്‍കുട്ടി വിവാഹത്തിന്‍ നിന്ന് പിന്മാറുന്നതും തുടര്‍ന്ന് വിവാഹം കഴിക്കാന്‍ പോകുന്ന പെണ്‍കുട്ടിയുടെ വീട്ടിലുണ്ടാകുന്ന ഒരു സംഭവുമായി ബന്ധപ്പെട്ടാണ് ചിത്രത്തിന്റെ കഥ മുന്നോട്ടു പോകുന്നത്.പ്രിയങ്കയാണ് നായിക കഥാപാത്രമായി ചിത്രത്തിലെത്തുന്നത്.

ഒരേ സമയം കോമഡിയും ത്രില്ലര്‍റുമാണ് സിനിമ പ്രേക്ഷകന് നല്‍കുന്നത്.ചിത്രത്തിന്റെ തിരക്കഥയുടെ മികവും എടുത്തുപറയേണ്ടതാണ്.വരുന്ന എല്ലാ കഥാപാത്രങ്ങള്‍ക്കും കൃത്യമായ സ്‌പേസ് നല്‍കുന്നുണ്ട്.വില്ലനായെത്തുന്ന വിനയനും ,മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന യോഗി ബാബു, മിലിഡ് സോമന്‍,ദീപ ശങ്കര്‍,റെഡിന്‍ കിംഗ്സ്ലി,അരുണ്‍ അലക്‌സാണ്ടര്‍ ഇവരൊക്ക തന്നെ മികച്ച പ്രകടനാണ് കാഴ്ച്ചവെച്ചത്.

മ്യൂസിക്ക് .പശ്ചാത്തല സംഗീകവും ,എഡിറ്റിങ് ,ഛയാഗ്രഹണം എല്ലാം തന്ന മിക്കവുറ്റതാണ് .ചിത്രത്തിലെ കോമഡിയായലും അവയും പുതുമ പുലര്‍ത്തുന്നതാരിയുന്നു.തീയറ്ററില്‍ പോയി ആസ്വദിച്ച് ചിരിച്ചുകൊണ്ട് എക്‌സ്പീരിയന്‍സ് ചെയ്യാന്‍ കഴിയുന്ന ഒരു ചിത്രം തന്നയാണ് ഡോക്ടര്‍ .