മരക്കാര്‍ ചരിത്രമായോ?

ഏറെ നാളെത്തെ കാത്തിരിപ്പിന് വിരാമമിട്ട് മോഹന്‍ലാല്‍ ചിത്രം മരക്കാര്‍ അറബിക്കടലിന്റെ സിംഹം തിയേറ്ററുകളിലെത്തിയിരിക്കുകയാണ്.റിലീസിന് മുന്നെ തന്നെ 100 ക്ലബില്‍ എത്തിയിരിക്കുകയാണ് ചിത്രം.അതുപോലെ തന്നെ 67ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങളില്‍ മികച്ച സിനിമയായും മരക്കാര്‍ തെരത്തെടുക്കപ്പെട്ടിരുന്നു.

ഒരു ദൃശ്യ വിസ്മയം തന്നെയാണ് മരക്കാര്‍ പ്രേക്ഷകര്‍ക്കായി ഒരുക്കി വച്ചിരിക്കുന്നത്.സിനിമയുടെ എടുത്തു പറയേണ്ടുന്ന ഒരു കാര്യവും അതു തന്നെയാണ് ചിത്രത്തിന്റെ ടെക്‌നിക്കള്‍ ബ്രില്ലന്‍സ്.സൗഡ് ഡിസൈനിങ് വിഷ്യല്‍ ഗ്രാഫിക്‌സ് എല്ലാം തന്നെ വളരെ മികച്ച രീതിയാണ് കൈകാര്യം ചെയ്തിരിക്കുന്നത്. സിദ്ധാര്‍ഥ് ആണ് ചിത്രത്തിനുവേണ്ടി വിഎഫ്എക്‌സ് ഒരുക്കിയിരിക്കുന്നത്

ചിത്രത്തിന്റെ കഥായെ മികച്ച യുദ്ധ രംഗങ്ങള്‍ കൊണ്ടും ആക്ഷന്‍ സീക്വന്‍സുകള്‍ കൊണ്ടും മലയാളകര കണ്ട മികച്ച ദൃശ്യവിസ്മയമാക്കി മാറ്റുകയാണ് പ്രിയദര്‍ശന്‍ എന്ന സംവിധായകന്‍ .കുഞ്ഞാലിമരക്കാര്‍ നാലാമനായ മമ്മാലി മരക്കാരുടെ കഥയാണ് ചിത്രം പറയുന്നത്‌മോഹന്‍ലാലിനൊപ്പം സുനില്‍ ഷെട്ടിയും അര്‍ജുന്‍ സര്‍ജയും പ്രഭുവും മഞ്ജുവാരിയരും ഒക്കെ ഒപ്പത്തിനൊപ്പം മത്സരിച്ചഭിനയിക്കുന്നുണ്ട് ചിത്രത്തില്‍.ലളിതമായ അഭിനയവും ആക്ഷനുമായി പ്രണവ് മോഹന്‍ലാലിന്റെ കുഞ്ഞു കുഞ്ഞാലിയായിയുളള അഭിനയവും വളരെ നല്ലതായിരുന്നു.എതാനും നിമിഷം മാത്രം വന്നു പോവുന്ന കല്യാണി പ്രിയദര്‍ശനും സുഹാസിനിയും മികച്ച പ്രകടനമാണ് ചിത്രത്തില്‍ കാഴ്ച്ച വയ്ക്കുന്നത്.ഫാസില്‍, മാമുക്കോയയും മുകേഷും നെടുമുടി വേണു,സിദ്ധിഖ്.കീര്‍ത്തി സുരേഷ് അടക്കമുള്ള വമ്പന്‍ താരനിരയാണ് ചിത്രത്തിലുള്ളത്.

എന്നാല്‍ ഒന്നാം പകുതിയേക്കാള്‍ മികച്ചതായി തോനിയത് രണ്ടാം പകുതിയാണ് .നാടകീയതയും ആക്ഷനും നിറച്ച പാക്കേജാണ് രണ്ടാം പകുതിയില്‍ ഭാവന കലര്‍ത്തി അവതരിപ്പിച്ചിരിക്കുന്നത്.തിരുവിന്റെ ഛയഗ്രഹണവും രാഹുല്‍ രാജിന്റെ പശ്ചാത്തലസംഗീതവും മികച്ച അനിഭവമാണ് നല്‍കിയത്.റോണി റാഫേല്‍ ചിത്രത്തിനു വേണ്ടി ഗാനങ്ങള്‍ ചിട്ടപ്പെടുത്തിയിരിക്കുന്നു.സമ്മിസ്ര അഭിപ്രായങ്ങാളാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.