ഇനി മരക്കാറിനുള്ള കാത്തിരിപ്പ്..! റിലീസ് തീയതി പ്രഖ്യാപിച്ചു

മോഹന്‍ ലാല്‍ ആരാധകരും സിനിമാപ്രേമികളും ഒരേ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് മരക്കാര്‍-അറബിക്കടലിന്റെ സിംഹം. കോഴിക്കോട് സാമൂതിരി രാജാക്കന്മാരുടെ കടല്‍ സേനയുടെ കപ്പിത്താന്മാരുടെ കഥ പറയുന്ന ചിത്രം അടുത്ത വര്‍ഷം മാര്‍ച്ച് 19 ന് തിയേറ്ററുകളിലെത്തിക്കാനാണ് അണിയറപ്രവര്‍ത്തകരുടെ തീരുമാനം. പ്രിയദര്‍ശന്‍ സഹതിരക്കഥാകൃത്തും സംവിധായകനുമായ ചിത്രം ആശീര്‍ വാദ് സിനിമാസ് മൂണ്‍ഷോട്ട് എന്റര്‍റ്റെയ്ന്‍മെന്റ്‌സ്, കോണ്‍ഫിഡന്റ് ഗ്രൂപ്പ് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്.

മോഹന്‍ ലാല്‍, പ്രണവ്, സുനില്‍ ഷെട്ടി, അര്‍ജുന്‍ സാര്‍ജ, പ്രഭു, സുധീപ്, കീര്‍ത്തി സുരേഷ്, സിദ്ദിഖ്, മുകേഷ്, നെടുമുടി വേണു, ഫാസില്‍, സുഹാസിനി മണിരത്‌നം, എന്നിങ്ങനെ ഇന്ത്യന്‍ സിനിമയിലെ തന്നെ ഒരു വലിയ താരനിര ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. 100 കോടി ബഡ്ജറ്റിലൊരുങ്ങുന്ന ചിത്രം മലയാളത്തിലെ ഏറ്റവും ചിലവേറിയ ചിത്രമാണ്. ഹൈദരാബാദിലെ രാമോജി ഫിലിം സിറ്റിയില്‍ വെച്ചായിരുന്നു ചിത്രത്തിന്റെ മിക്ക ഭാഗങ്ങളും ചിത്രീകരിച്ചത്.