ജയസൂര്യയുടെ മകന്‍ അദ്വൈത് ഒരുക്കുന്ന വെബ് സീരിസില്‍ ഗായകനായി ഡിക്യു

','

' ); } ?>

വെബ് സീരിസ് പുറത്തിറക്കാനുള്ള തയ്യാറെടുപ്പിലാണ് നടന്‍ ജയസൂര്യയുടെ മകന്‍ അദ്വൈത് . ഒരു സര്‍ബത്ത് കഥ എന്നാണ് വെബ് സീരിസിന് താരപുത്രന്‍ പേരിട്ടിരിക്കുന്നത്. എന്നാല്‍ അദ്വൈതിന്റെ വെബ്‌സിരീസില്‍ ദുല്‍ഖര്‍ സല്‍മാനും ഭാഗമാകുന്നുണ്ട് എന്നതാണ് ഇതിന്റെ പ്രത്യേകത. സീരിസിന് വേണ്ടി ദുല്‍ഖര്‍ സല്‍മാന്‍ ഒരു ഗാനം ആലപിക്കുന്നുണ്ട്. അദ്വൈതിന്റെ ആഗ്രഹം അറിഞ്ഞ ജയസൂര്യ ദുല്‍ഖറിനെ വിളിച്ച് കാര്യം പറയുകയായിരുന്നു. ഇതിന് പിന്നാലെ പാടാന്‍ ദുല്‍ഖറും തയ്യാറാകുകയായിരുന്നു.

ജയസൂര്യയാണ് തന്റെ ഫേസ്ബുക്ക് പേജില്‍ ചിത്രങ്ങള്‍ അടക്കം പാട്ടിന്റെ കാര്യം പുറത്തുവിട്ടിരിക്കുന്നത്. ആദിയുടെ സ്വപ്നം സാക്ഷാല്‍ക്കരിച്ചതിന് നന്ദിയെന്ന് ജയസൂര്യ ഫേസ്ബുക്കില്‍ കുറിച്ചു. ദുല്‍ഖര്‍ സല്‍മാന്റെ ആരാധകന്‍ കൂടിയാണ് അദ്വൈത്. ലയ കൃഷ്ണ രാജിന്റെ വരികള്‍ക്ക് കൃഷ്ണരാജ് ആണ് സംഗീതമൊരുക്കിയിരിക്കുന്നത്. അജയ് ഫ്രാന്‍സിസ് ആണ് ക്യാമറ. വെബ് സീരീസിന് മുമ്പായി ദുല്‍ഖര്‍ പാടിയ പാട്ട് പുറത്തിറക്കും.

അദ്വൈത് സ്വന്തമായി കഥ എഴുതി, എഡിറ്റിംഗും സംവിധാനവും നിര്‍വഹിച്ച നിരവധി ഷോര്‍ട്ട്ഫിലിമുകള്‍ ഇതിനോടകം പുറത്തിറക്കിയിട്ടുണ്ട്. അദ്വൈതിന്റെ ‘കളര്‍ഫുള്‍ ഹാന്‍ഡ്‌സ്’ എന്ന ചിത്രം ഒര്‍ലാന്റോ ഫിലിം ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. സുസുസുധി വാല്‍മീകം, ക്യാപ്റ്റന്‍, ലാല്‍ ബഹദൂര്‍ ശാസ്ത്രി തുടങ്ങിയ ചിത്രങ്ങളിലും ആദി അഭിനയിച്ചിട്ടുണ്ട.