ബോക്‌സറായി ഫര്‍ഹാന്‍ അക്തര്‍.. ഇത്തവണ മില്‍ക്കാ സിങ്ങിനെ വെല്ലും തകര്‍പ്പന്‍ ഗെറ്റപ്പില്‍..!

','

' ); } ?>

ഫര്‍ഹാന്‍ അക്തര്‍ എന്ന ബോളിവുഡ് താരത്തിന്റെ കരിയറില്‍ തന്നെ ഏറ്റവും മികച്ച അഭിപ്രായം നേടിക്കൊടുത്ത സിനിമയായിരുന്നു ബാഗ് മില്‍കാ ബാഗ്. ഇന്ത്യയുടെ പറക്കും സിംഗ് എന്നറിയപ്പെട്ട മില്‍ഖാ സിംഗായിട്ടായിരുന്നു ഫര്‍ഹാന്‍ ചിത്രത്തില്‍ വേഷമിട്ടത്. ഇപ്പോള്‍ തന്റെ മറ്റൊരു വ്യത്യസ്ത സ്‌പോര്‍ട്‌സ് ചിത്രവുമായി താരം വീണ്ടുമെത്തിയിരിക്കുകയാണ്. ഫര്‍ഹാന്‍ ഒരു ബോക്‌സറായെത്തുന്ന തൂഫാന്‍ എന്ന ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്ററാണ് താരം ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്. ഭാഗ് മില്‍ഖാ ഭാഗ് ഒരുക്കിയ രാകേഷ് ഓംപ്രകാശ് മെഹ്‌റയുടെ സംവിധാനത്തിലാണ് തൂഫാനുമൊരുങ്ങുന്നത്. ബോക്‌സര്‍ ലുക്കില്‍ കിടിലന്‍ മെയ്‌ക്കോവറുമായെത്തിയ ഫര്‍ഹാന്റെ പോസ്റ്ററിന് പുറകെയാണ് ആരാധികമാരിപ്പോള്‍. വീണ്ടും ഒരു കായിക സിനിമയുമായി ഫര്‍ഹാന്‍ എത്തുമ്പോള്‍ ആരാധകരും ആകാംക്ഷയിലാണ്. ഇഷ തല്‍വാറാണ് ചിത്രത്തിലെ നായിക.

ഭാഗ് മില്‍ഖ ഭാഗ് ഒരുക്കിയ രാകേഷ് ഓംപ്രകാശ് മെഹ്‌റ തന്നെയാണ് തൂഫാനും സംവിധാനം ചെയ്തിരിക്കുന്നത്. ഒരു ബോക്‌സറയാണ് താരം ചിത്രത്തിലെത്തുക. 2020 ഒക്ടോബര്‍ 2 ന് ചിത്രം തിയെറ്ററുകളിലെത്തും. പരേഷ് റാവലും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായെത്തുന്നുണ്ട്.