ആര്‍ച്ചയായി കീര്‍ത്തി സുരേഷ് ; ശ്രദ്ധനേടി മരക്കാറിലെ ലുക്ക്

പ്രിയദര്‍ശന്‍-മോഹന്‍ലാല്‍ കൂട്ടുക്കെട്ടില്‍ ഒരുങ്ങുന്ന മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളിലൊരാളായ കീര്‍ത്തി സുരേഷിന്റെ ചിത്രങ്ങള്‍ വൈറലാകുന്നു. ആര്‍ച്ച എന്ന കഥാപാത്രത്തെയാണ് കീര്‍ത്തി ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.

മധു, പ്രഭു, അര്‍ജുന്‍, സുനില്‍ ഷെട്ടി, കല്യാണി പ്രിയദര്‍ശന്‍, സുഹാസിനി മണിരത്‌നം, മഞ്ജു വാര്യര്‍, ഫാസില്‍, സിദ്ദിഖ്, നെടുമുടി വേണു, മുകേഷ്, ഇന്നസെന്റ, പ്രണവ് മോഹന്‍ലാല്‍, മാമുക്കോയ, നന്ദു, ഹരീഷ് പേരടി തുടങ്ങിയ വലിയ താരനിരയാണ് ചിത്രത്തില്‍ ഉള്ളത്. തിരുവാണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍. സാബു സിറില്‍ കലാസംവിധാനം നിര്‍വഹിക്കും. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍, സി.ജെ റോയി, സന്തോഷ് ടി. കുരുവിള എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. മാര്‍ച്ച് 26ന് ചിത്രം പ്രദര്‍ശനത്തിനെത്തും.