മരക്കാറില്‍ ആര്‍ച്ചയായി കീര്‍ത്തി സുരേഷ്

മോഹന്‍ലാലിനെ നായകനാക്കി പ്രിയദര്‍ശന്‍ ഒരുക്കുന്ന ബ്രഹ്മാണ്ഡ ചിത്രം മരക്കാര്‍ അറബിക്കടലിന്റെ സിംഹത്തിന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തുവിട്ടു. ആര്‍ച്ച എന്ന കീര്‍ത്തി സുരേഷ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പോസ്റ്ററാണ് പുറത്തു വന്നിട്ടുള്ളത്. മഞ്ജുവാര്യരാണ് ചിത്രത്തിലെ നായിക.

ചിത്രത്തില്‍ മോഹന്‍ലാലിന്റെ ചെറുപ്പകാലം അവതരിപ്പിക്കുന്നത് പ്രണവ് മോഹന്‍ലാലാണ്. അര്‍ജുന്‍, സുനില്‍ ഷെട്ടി, പ്രഭു, ഫാസില്‍, നെടുമുടി വേണു, മുകേഷ്, സിദ്ധിഖ്, കല്യാണി പ്രിയദര്‍ശന്‍ തുടങ്ങിയവരും പ്രധാന വേഷങ്ങളിലുണ്ട്. ഇളയരാജ, എംജി ശ്രീകുമാര്‍, രാജേഷ് മുരുകേശന്‍ എന്നിവര്‍ ചിത്രത്തിലെ ഗാനങ്ങള്‍ക്ക് ഈണമിടുന്നു. കോണ്‍ഫിഡന്റ് ഗ്രൂപ്പും ആശിര്‍വാദ് സിനിമാസും ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രത്തില്‍ ചൈന, ബ്രിട്ടണ്‍ തുടങ്ങിയ രാജ്യങ്ങളിലെ തിയറ്റര്‍ ആര്‍ട്ടിസ്റ്റുകളും ഭാഗമാകുന്നുണ്ട്.