കിലോമീറ്റേഴ്‌സ് താണ്ടാനൊരുങ്ങി ടൊവീനോയുടെ പുതിയ ചിത്രം ; ആദ്യ ടീസര്‍ കാണാം

മോഹന്‍ലാല്‍ ടൈറ്റില്‍ റിലീസ് ചെയ്ത് ഏറെ ചര്‍ച്ചയായ ടൊവീനോ ചിത്രം കിലോമീറ്റേഴ്‌സ് ആന്റ് കിലോമീറ്റേഴ്‌സിന്റെ ആദ്യ ടീസര്‍ പുറത്തിറങ്ങി. റോഡ് ട്രിപ് മൂവിസിന്റെ ഗണത്തില്‍ പെടുന്ന ചിത്രത്തിന്റെ ടീസര്‍ വാഹനപ്രേമിയായ ദുല്‍ഖര്‍ സല്‍മാന്‍ തന്നെയാണ് തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെ ഔദ്യോഗികമായി പുറത്ത് വിട്ടത്.

ജിയോ ബേബി ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഗോപി സുന്ദര്‍ സംഗീത സംവിധാനം നിര്‍വഹിക്കുന്നു. സിനു സിദ്ധാര്‍ഥന്റേതാണ് ഫ്രെയ്മുകള്‍. വിദേശതാരം ഇന്‍ഡ്യ ജാര്‍വിസാണ് ചിത്രത്തില്‍ ടൊവീനോയ്‌ക്കൊപ്പം പ്രധാനവേഷത്തിലെത്തുന്നത്.

രണ്ട് പെണ്‍കുട്ടികള്‍, കുഞ്ഞു ദൈവം എന്നിവയാണ് ജിയോയുടെ മുന്‍ സിനിമകള്‍. ടൊവിനോ തോമസ്, ഗോപി സുന്ദര്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രമാണിത്. ഒരു നായകനെന്നതിലുപരി ടൊവിനോ തോമസ് ആദ്യമായി നിര്‍മ്മാതാവുന്ന ചിത്രം എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്.