‘മാസ്റ്റര്‍’ ചിത്രത്തിലൂടെ സിനിമാ തീയറ്ററുകള്‍ ആഘോഷത്തിലേക്ക്

ഒരാള്‍ കഞ്ഞികുടിച്ച് മറ്റൊരാള്‍ പട്ടിണി കിടക്കേണ്ട, മാസ്റ്റര്‍ എല്ലാ തിയറ്ററുകളിലും പ്രദര്‍ശിപ്പിക്കുമെന്ന് തീയറ്റര്‍ ഉടമയും ഫിയോക് ചെയര്‍മാനുമായ നടന്‍ ദിലീപ്. ഈ ചിത്രത്തിലൂടെ സിനിമാ തീയറ്ററുകള്‍ വീണ്ടും ആഘോഷത്തിലേക്ക് കടക്കുകയാണെന്നും ദിലീപ് വ്യക്തമാക്കി.

‘അന്‍പത് ശതമാനം ആളുകള്‍ക്ക് മാത്രമാണ് പ്രവേശനം. പ്രദര്‍ശനത്തിന്റെ എണ്ണവും കുറവ്. എന്നാലും എല്ലാവരും കാത്തിരുന്നൊരു ചിത്രം തന്നെ തീയറ്ററുകളില്‍ വരുന്നു. ഇത്രയും നാള്‍ നമ്മളൊക്കെ സങ്കടത്തിലായിരുന്നു. ഇനി ആഘോഷത്തിന്റെ കാലമാണ്’- ദിലീപ് പറഞ്ഞു.

കഴിഞ്ഞ മാര്‍ച്ചിലാണ് ആണു കേരളത്തിലെ തീയറ്ററുകള്‍ അടച്ചത്. ഇപ്പോള്‍ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചതോടെ തിയറ്ററുകള്‍ തുറക്കാന്‍ തീരുമാനമായി. മാത്രമല്ല നിര്‍മാതാക്കളും തീയറ്റര്‍ സംഘടനയും തമ്മിലുണ്ടായിരുന്ന തര്‍ക്കങ്ങള്‍ക്കും കഴിഞ്ഞ ദിവസം പരിസമാപ്തിയായതായി നിര്‍മാതാവ് സുരേഷ് കുമാര്‍ വ്യക്തമാക്കിയിരുന്നു.