‘മഞ്ഞുമ്മൽ ബോയ്സ്’ നിർമ്മാതാവ് ഷോൺ ആന്റണിയും നടി അർച്ചന രവിയും വിവാഹിതരാകുന്നു

','

' ); } ?>

പ്രശസ്ത ചലച്ചിത്ര നിർമ്മാതാവ് ഷോൺ ആന്റണിയും നടിയും മോഡലുമായ അർച്ചന രവിയും വിവാഹിതരാകുന്നു. കഴിഞ്ഞ ഞായറാഴ്ച നടന്ന ഉറപ്പീര് ചടങ്ങിന്റെ ചിത്രങ്ങൾ ചൊവ്വാഴ്ച രാത്രിയോടെ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചുകൊണ്ട് അർച്ചന തന്നെയാണ് വിവാഹവാർത്ത പരസ്യമാക്കിയത്.

“ഏറ്റവും നല്ല അവസ്ഥയിലും മോശം അവസരങ്ങളിലും ഇതിനിടെയുള്ള എല്ലാ കോളിളക്കങ്ങളിലും ഞങ്ങൾ പരസ്പരം കണ്ടറിഞ്ഞിട്ടുണ്ട്, എന്നിട്ടും ഞങ്ങളിലാരും ഓടിയൊളിച്ചില്ല” എന്ന വൈകാരികമായ കുറപ്പോടെയാണ് അർച്ചന വിവാഹനിശ്ചയ ചിത്രങ്ങൾ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തത്.

മലയാള സിനിമയിലെ എക്കാലത്തെയും വലിയ വിജയങ്ങളിലൊന്നായ ‘മഞ്ഞുമ്മൽ ബോയ്‌സി’ന്റെ നിർമ്മാതാക്കളിൽ ഒരാളാണ് ഷോൺ ആന്റണി. സൗബിൻ ഷാഹിർ, ബാബു ഷാഹിർ എന്നിവർക്കൊപ്പം നിർമ്മാണ പങ്കാളിയായ ഷോൺ, സൂപ്പർഹിറ്റ് ചിത്രം ‘ജാൻ എ മൻ’ നിർമ്മിക്കുന്നതിലും ഭാഗമായിരുന്നു. നിർമ്മാണത്തിന് പുറമെ ‘ഇല വീഴാ പൂഞ്ചിറ’ എന്ന ചിത്രത്തിലൂടെ അഭിനേതാവായും ഷോൺ ശ്രദ്ധ നേടിയിട്ടുണ്ട്.

തമിഴ് ചലച്ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ മലയാളി താരമാണ് അർച്ചന രവി. മോഡലിംഗ് രംഗത്തുനിന്ന് അഭിനയത്തിലേക്കെത്തിയ അർച്ചന ‘അട്ടൂ’, ‘നീ ഫോർ എവർ’ എന്നീ തമിഴ് സിനിമകളിൽ പ്രധാന വേഷങ്ങൾ ചെയ്തിട്ടുണ്ട്. നിരവധി സൗന്ദര്യമത്സരങ്ങളിലെ വിജയത്തിനു ശേഷമാണ് താരം വെള്ളിത്തിരയിലെത്തുന്നത്.