‘അജഗജാന്തരം’ റിലീസ് പ്രഖ്യാപിച്ചു

ആന്റണി വര്‍ഗീസ് കേന്ദ്രകഥാപാത്രമായെത്തുന്ന അജഗജാന്തരത്തിന്റെ പുതിയ റിലീസ് തീയതി പ്രഖ്യാപിച്ചു.മെയ് 28നാണ് ചിത്രം റിലീസ് ചെയ്യുന്നത്.ടിനു പാപ്പച്ചന്‍ ആണ് അജഗജാന്തരത്തിന്റെ സംവിധായകന്‍.

ഫെബ്രുവരി 26നായിരുന്നു ചിത്രത്തിന്റെ റിലീസ് ആദ്യം പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ കേരളത്തിലെ തീയറ്ററുകളില്‍ സെക്കന്‍ഡ്‌ഷോയ്ക്ക് അനുമതി ലഭിക്കാത്തതിനെ തുടര്‍ന്ന് ചിത്രത്തിന്റെ റിലീസ് മാറ്റുകയായിരുന്നു. ഇപ്പോള്‍ സെക്കന്‍ഡ്‌ഷോ പുനരാരംഭിച്ച സാഹചര്യത്തിലാണ് പുതുക്കിയ റിലീസ് തീയതി അണിയറപ്രവര്‍ത്തകര്‍ അറിയിച്ചിരിക്കുന്നത്.

ആജഗജാന്തരത്തില്‍ ആന്റണി വര്‍ഗ്ഗീസിനെ കൂടാതെ അര്‍ജ്ജുന്‍ അശോകന്‍, ചെമ്പന്‍ വിനോദ് എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നത്. സാബുമോന്‍, സുധി കോപ്പ, കിച്ചു ടെല്ലസ്, ടിറ്റോ വിത്സല്‍, സിനോജ് വര്‍ഗ്ഗീസ്സ്, രാജേഷ് ശര്‍മ്മ, ലുക്ക്മാന്‍, ജാഫര്‍ ഇടുക്കി, വിനീത് വിശ്വം, ബിറ്റോ ഡേവീസ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങള്‍. സില്‍വര്‍ ബേ സ്റ്റുഡിയോസിന്റെ ബാനറില്‍ ഇമ്മാനുവല്‍ ജോസഫ്,അജിത് തലപ്പിള്ളി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.ഛായാഗ്രഹണം ജിന്റോ ജോര്‍ജ്ജ് .ജേക്‌സ് ബിജോയ് ആണ് സംഗീത സംവിധാനം. ചിത്രത്തിന്റെ എഡിറ്റര്‍ ഷമീര്‍ മുഹമ്മദ്.