“ആരോഗ്യത്തോടെയിരിക്കുക എന്നത് വലിയൊരു വിജയം”: പരിക്കേറ്റ കാലുമായി ട്രെക്കിങ് പൂർത്തിയാക്കിയ സന്തോഷം പങ്കുവച്ച് മഞ്ജു വാര്യർ

','

' ); } ?>

ബൈക്ക് അപകടത്തെത്തുടർന്നുണ്ടായ കാൽമുട്ടിലെ പരിക്കിന്റെ ആശങ്കകൾ മാറ്റിവെച്ച് മലയാറ്റൂർ മല കയറി നടി മഞ്ജു വാര്യർ. സിനിമാ തിരക്കുകൾക്കിടയിലെ ട്രെക്കിങ് വിശേഷങ്ങളും മലമുകളിൽ നിന്നുള്ള ചിത്രങ്ങളും താരം തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത്. പരിക്കിൽ നിന്നുള്ള ആരോഗ്യപരമായ തിരിച്ചുവരവും മലകയറ്റ അനുഭവവും തനിക്ക് ഏറെ അവിസ്മരണീയമാണെന്ന് മഞ്ജു കുറിച്ചു.

ആരോഗ്യത്തോടെ ഇരിക്കുക എന്നത് പലരും ആഘോഷിക്കാൻ മറന്നുപോകുന്ന വലിയൊരു വിജയമാണെന്ന് താരം ഓർമിപ്പിക്കുന്നു. കാൽമുട്ടിനേറ്റ പരിക്ക് പൂർണ്ണമായി ഭേദമായി വരുന്ന സമയത്താണ് മലയാറ്റൂർ മല കയറാൻ തുടങ്ങിയതെന്നും, അതിനാൽ തുടക്കത്തിൽ ചെറിയൊരു ഭയമുണ്ടായിരുന്നെന്നും മഞ്ജു വ്യക്തമാക്കി. എന്നാൽ ഇതുവരെയുള്ളതിൽ വെച്ച് ഏറ്റവും സുരക്ഷിതവും മനോഹരവുമായ ഒരു അനുഭവമായി ഇത് മാറിയെന്ന് താരം കൂട്ടിച്ചേർത്തു.

“ആരോഗ്യത്തോടെയിരിക്കുക എന്നത് പലരും ആഘോഷിക്കാൻ മറന്നുപോകുന്ന വലിയൊരു വിജയമാണ്. ചെറിയൊരു ബൈക്ക് അപകടത്തെത്തുടർന്ന് കാൽമുട്ടിനേറ്റ പരിക്ക് ഭേദമായി വരുന്ന സമയത്താണ് മനോഹരമായ മലയാറ്റൂർ മല കയറാൻ തുടങ്ങിയത്. അതിനാൽ തന്നെ ചെറിയൊരു ഭയമുണ്ടായിരുന്നു. എന്നാൽ ഇതുവരെയുള്ളതിൽ വെച്ച് ഏറ്റവും സുരക്ഷിതവും അവിസ്മരണീയവുമായ ഒരു അനുഭവമായി അത് മാറി”.- മഞ്ജു ചിത്രങ്ങൾക്കൊപ്പം കുറിച്ചു.

തന്റെ ആരോഗ്യകാര്യങ്ങളിൽ മികച്ച പിന്തുണ നൽകിയ ‘ഹാൽവിങ്’ ടീമിനും, അതിരുകൾ കടന്ന് പരിശ്രമിക്കാൻ പ്രേരണ നൽകിയ ബിനീഷ് ചന്ദ്രയ്ക്കും താരം പ്രത്യേക നന്ദി രേഖപ്പെടുത്തിയിട്ടുണ്ട്. മഞ്ജുവിന്റെ ചിത്രങ്ങളും കുറിപ്പും നിമിഷങ്ങൾക്കകം തന്നെ സമൂഹമാധ്യമങ്ങളിൽ തരംഗമായി മാറിയതോടെ, ചലച്ചിത്ര രംഗത്തെ സഹപ്രവർത്തകരും ആരാധകരും താരത്തിന് ആശംസകളുമായി എത്തുയാണ്.