പിറന്നാള്‍ ദിനത്തില്‍ മകള്‍ക്ക് സര്‍പ്രൈസ് ഒരുക്കി നടി മഞ്ജു പിള്ളയും ഭര്‍ത്താവ് സുജിത്ത് വാസുദേവും. ഇതിന്റെ ചിത്രങ്ങളും വീഡിയോയും മഞ്ജു സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചു. മകള്‍ ദയയ്ക്ക് ഏറെയിഷ്ടപ്പെട്ട ആല്‍ദോ ഷൂസ് ആണ് മഞ്ജു സമ്മാനിച്ചത്. സമ്മാനം നല്‍കുന്നതിന്റെയും പാര്‍ട്ടി സംഘടിപ്പിച്ചതിന്റെയും ദൃശ്യങ്ങളും ചിത്രങ്ങളും ഇന്‍സ്റ്റഗ്രാമിലൂടെയാണ് നടി ആരാധകര്‍ക്കായി പങ്കുവെച്ചത്.മഞ്ജുവും സുജിത്ത് വാസുദേവും ചേര്‍ന്നാണ് സമ്മാനം നല്‍കിയത്. ദയയ്ക്കു വേണ്ടി ഒരു സര്‍പ്രൈസ് പാര്‍ട്ടിയും ഇരുവരും സംഘടിപ്പിച്ചിരുന്നു.
വീഡിയോ കാണാം..