ദുല്‍ഖര്‍ ആലപിച്ച ‘ഉണ്ണിമായ’ ഗാനം

ദുല്‍ഖര്‍ സല്‍മാന്‍ നിര്‍മാതാവാകുന്ന മണിയറയിലെ അശോകനിലെ ദുല്‍ഖറും ഗ്രിഗറിയും ചേര്‍ന്നാലപിച്ച ‘ഉണ്ണിമായ’ ഗാനം പുറത്തിറങ്ങി. പിറന്നാള്‍ ദിനത്തില്‍ പ്രിയ പ്രേക്ഷകര്‍ക്ക് കിടിലന്‍ സമ്മാനമേകിയാണ് ദുല്‍ഖര്‍ സല്‍മാന്‍ആലപിച്ച ഗാനം പുറത്തിറങ്ങിയത്. ഷംസു സായ്ബാ സംവിധാനം നിര്‍വഹിക്കുന്ന ചിത്രത്തില്‍ ഗ്രിഗറിയും അനുപമ പരമേശ്വരനുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് ശ്രീഹരി കെ നായരാണ്. ഷിയാസ് അമ്മദ്‌കോയയുടേതാണ് വരികള്‍.