കുഞ്ഞിക്കക്ക് ക്രിക്കറ്റ് ലോകത്തു നിന്നും പിറന്നാളാശംസകള്‍

ഇന്ത്യന്‍ ക്രിക്കറ്റ് താരം സുരേഷ് റെയ്‌നയാണ് ദുല്‍ഖര്‍ സല്‍മാന് ജന്മദിനാശംസകള്‍ അറിയിച്ചിരിക്കുന്നത്. ഫേസ്ബുക്കില്‍ ദുല്‍ഖറിനൊപ്പമുള്ള ചിത്രം പങ്കുവെച്ച് കൊണ്ടാണ് റെയ്‌ന ആശംസകള്‍ നേര്‍ന്നത്. ഒപ്പം പുതിയ ഒരു ചിത്രത്തിന് വേണ്ടിയുള്ള പ്രതീക്ഷയും റെയ്‌ന പങ്ക് വെക്കുന്നുണ്ട്. ക്രിക്കറ്റ് ഇതിവൃത്തമായി വരുന്ന ‘സോയ ഫാക്ടര്‍’ എന്ന ചിത്രത്തിലൂടെയാണ് ദുല്‍ഖര്‍ ക്രിക്കറ്റ് താരങ്ങള്‍ക്കിടയിലും ഏറെ ശ്രദ്ധിക്കപ്പെട്ടത്.

Wishing you a very Happy Birthday Superstar @dqsalmaan Hope you have a great and brighter year ahead buddy!! We need a new picture soon 😀 See you soon 💯

Posted by Suresh Raina on Monday, July 27, 2020