‘പല നാടുകള്‍, രൂപങ്ങള്‍, ഭാവങ്ങള്‍…എല്ലാം ഇവിടെ തുടങ്ങുന്നു’

','

' ); } ?>

പ്രേക്ഷകര്‍ ആകാംഷയോടെ കാത്തിരുന്ന ദുല്‍ഖര്‍ ചിത്രം ‘കുറുപ്പി’ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. ‘പല നാടുകള്‍, പല രൂപങ്ങള്‍, പല ഭാവങ്ങള്‍. എല്ലാം ഇവിടെ തുടങ്ങുന്നു.’ എന്ന് കുറിച്ചുകൊണ്ട് ദുല്‍ഖര്‍ തന്നെയാണ് പോസ്റ്റര്‍ തന്റെ ഫേസ്ബുക്ക് പേജിലൂടെ പങ്കുവെച്ചത്. ഈ പതിറ്റാണ്ട് ഒരു പുതിയ ലുക്കോട് കൂടി ആരംഭിക്കുകയാണ് എന്നും ദുല്‍ഖര്‍ തന്റെ ആരാധകരോട് പറയുന്നു.

ശ്രീനാഥ് രാജേന്ദ്രന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ കുപ്രസിദ്ധ കൊലയാളി സുകുമാര കുറുപ്പായി ദുല്‍ഖര്‍ സല്‍മാനും, കുറുപ്പിനാല്‍ കൊല്ലപ്പെടുന്ന ചാക്കോയായി ടോവിനോ തോമസുമാണ് എത്തുന്നത്. ഷൈന്‍ ടോം ചാക്കോയും ചിത്രത്തില്‍ ഒരു പ്രധാന വേഷം കൈകാര്യം ചെയ്യുന്നു. 2020 ആഗസ്റ്റ് ആറിനാണ് ചിത്രം റിലീസ് ചെയ്യുക എന്നാണു വിവരം.

നിമിഷ് രവിയാണ് ഛായാഗ്രഹണം. സംഗീതം സുഷിന്‍ ശ്യാം. ജിതിന്‍ കെ ജോസിന്റെ കഥയ്ക്ക് ഡാനിയേല്‍ സായൂജ് നായരും കെ.എസ് അരവിന്ദും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. വേഫെയറര്‍ ഫിലിംസും എം സ്റ്റാറും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.