ജയറാം ഇനി പൊന്നിയിന്‍ സെല്‍വനില്‍

മണിരത്‌നത്തിന്റെ ബ്രഹ്മാണ്ഡ ചിത്രം പൊന്നിയിന്‍ സെല്‍വനില്‍ നടന്‍ ജയറാം ജോയിന്‍ ചെയ്തു. കാര്‍ത്തിയ്ക്കും ജയംരവിക്കുമൊപ്പമുള്ള ജയറാമിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചിട്ടുണ്ട്. കല്‍ക്കി കൃഷ്ണമൂര്‍ത്തിയുടെ ‘പൊന്നിയിന്‍ സെല്‍വന്‍’ എന്ന കൃതിയെ ആരാധമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്.

#PonniyinSelvan shooting spot.

Posted by Jayaram on Wednesday, January 8, 2020

വിക്രം, ഐശ്വര്യ റായ് ബച്ചന്‍, ജയം രവി, കാര്‍ത്തി, വിജയ് സേതുപതി, വിക്രം പ്രഭു, തൃഷ, അശ്വന്‍ കാകുമാനു, ശരത് കുമാര്‍, പ്രഭു, കിഷോര്‍ തുടങ്ങി വന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. ചിത്രത്തില്‍ മലയാളത്തില്‍ നിന്ന് ഐശ്വര്യ ലക്ഷ്മിയും ലാലും അഭിനയിക്കുന്നുണ്ട്.

ചോള സാമ്രാജ്യത്തിലെ രാജാവായിരുന്ന അരുള്‍മൊഴിവര്‍മ്മനെ (രാജരാജ ചോളന്‍ ഒന്നാമന്‍) കുറിച്ചുള്ള നോവലാണ് ‘പൊന്നിയിന്‍ സെല്‍വന്‍’. ലൈക പ്രൊഡക്ഷന്‍സാണ് നിര്‍മ്മാണം. 100 ദിവസം നീണ്ടു നില്‍ക്കുന്ന ഒറ്റ ഷെഡ്യൂളിലായിരിക്കും സിനിമയുടെ ചിത്രീകരണമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.