അവിടെ പോയിട്ട് എനിക്ക് പ്രത്യേകിച്ചൊന്നും ചെയ്യാനില്ല’; ബിഗ് ബോസിലേക്ക് അതിഥിയായി എത്താത്തതിന്റെ കാരണം വ്യക്തമാക്കി മണിക്കുട്ടൻ

','

' ); } ?>

ബിഗ് ബോസ് റിയാലിറ്റി ഷോയിലേക്ക് അതിഥിയായി തിരികെയെത്താത്തതിന്റെ കാരണം തുറന്നുപറഞ്ഞ് സീസൺ മൂന്നിലെ വിജയിയും നടനുമായ മണിക്കുട്ടൻ. തന്നേക്കാൾ കഴിവുള്ളവരും ഷോയ്ക്കായി വലിയ സ്വപ്നങ്ങൾ കാണുന്നവരുമാണ് ഇപ്പോൾ മത്സരാർത്ഥികളായി എത്തുന്നതെന്നും, അവിടെ തനിക്ക് പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ലാത്തതിനാലാണ് പോകാത്തതെന്നും അദ്ദേഹം വ്യക്തമാക്കി. ന്യൂസ് 18-ന് നൽകിയ അഭിമുഖത്തിലാണ് മണിക്കുട്ടൻ തന്റെ നിലപാട് വ്യക്തമാക്കിയത്.

ബിഗ് ബോസിലെ വിജയം പ്രേക്ഷകർ നൽകിയ വലിയൊരു പിന്തുണയായിരുന്നുവെന്ന് മണിക്കുട്ടൻ ഓർമ്മിച്ചു. ഇരുപത് വർഷത്തോളമായി സിനിമയിൽ നിൽക്കുന്ന തന്റെ പ്രയാസങ്ങൾ മനസ്സിലാക്കി, സിനിമയിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള ഒരു പിടിവള്ളിയായാണ് പ്രേക്ഷകർ ഒൻപത് ലക്ഷത്തോളം വോട്ടുകൾ നൽകി തന്നെ വിജയിപ്പിച്ചതെന്ന് അദ്ദേഹം പറഞ്ഞു. ഡാൻസ്, ഫൈറ്റ്, അഭിനയം തുടങ്ങിയ കാര്യങ്ങൾ പഠിക്കാനും മുന്നോട്ട് കൊണ്ടുപോകാനും സാമ്പത്തിക വരുമാനം അത്യന്താപേക്ഷിതമാണ്. സിനിമയിൽ നിന്ന് വലിയ വരുമാനം ലഭിച്ചു തുടങ്ങിയിട്ടില്ലെങ്കിലും ശരിയായ ട്രാക്കിലെത്തിയാൽ അത് സാധ്യമാകുമെന്ന പ്രതീക്ഷയും താരം പങ്കുവെച്ചു.

ആദ്യ രണ്ട് സീസണുകളിലേക്ക് ക്ഷണം ലഭിച്ചപ്പോൾ ആ പ്ലാറ്റ്‌ഫോമിന് താൻ അനുയോജ്യനല്ലെന്ന് കരുതി പിന്മാറുകയായിരുന്നുവെന്ന് മണിക്കുട്ടൻ വെളിപ്പെടുത്തി. എന്നാൽ സ്വന്തം കഴിവുകൾ തെളിയിക്കാനായി മൂന്നാം സീസണിൽ പങ്കെടുക്കാൻ തീരുമാനിച്ചു. ഷോയിൽ ടാസ്ക്കുകളും ഗെയിമുകളും വരുമ്പോൾ മാത്രമാണ് താൻ സജീവമായിരുന്നതെന്നും അല്ലാത്ത സമയങ്ങളിൽ നിശ്ശബ്ദനായി മാറിനിൽക്കുന്ന പ്രകൃതമാണ് തന്റേതെന്നും മണിക്കുട്ടൻ കൂട്ടിച്ചേർത്തു.

മണികുട്ടന്റെ വാക്കുകൾ

”ഞാൻ ആ ഒരു പ്ലാറ്റ്ഫോമിന് പറ്റിയ ഒരാളാണെന്ന് കരുതുന്നില്ല എന്നാണ് ആദ്യം വിളിച്ചപ്പോളൊക്കെ ഞാൻ പറഞ്ഞിരുന്നത്. ആദ്യത്തെ രണ്ട് സീസൺ വിളിച്ചപ്പോൾ ഞാൻ പോയിട്ടില്ലായിരുന്നു. പക്ഷേ, മൂന്നാമത്തെ സീസണിൽ വിളിച്ചാൽ മതിയെന്ന ചിന്തയിലായിരുന്നു. കാരണം എൻ്റെ കഴിവ് എനിക്ക് കാണിക്കണമായിരുന്നു. ഷോയിൽ ഗെയിം വരുമ്പോഴും അല്ലെങ്കിൽ ടാസ്ക്ക് വരുമ്പോഴും മാത്രമേ ആളുകൾ എന്നെ കണ്ടിട്ടുള്ളൂ. അല്ലാത്ത സമയത്ത് ഞാൻ സൈലന്റ് ആണ്. ഇപ്പുറത്ത് മാറി നിൽക്കും . അതുകൊണ്ടുതന്നെ ഇപ്പോൾ ഞാൻ അവിടെ പോയിട്ട് എന്തു ചെയ്യാനാണ്. എനിക്ക് അവിടെ പറയാൻ കാര്യമായ കാര്യങ്ങളൊന്നും ഇല്ല. എന്നെക്കാൾ കഴിവുള്ളവരും എന്നെക്കാൾ അതിനുവേണ്ടി സ്വപ്നം കണ്ടു നടത്തുന്ന ആൾക്കാരുമാണ് ഇപ്പോൾ വന്നുകൊണ്ടിരിക്കുന്നത്.

ബിഗ് ബോസിലെ എന്റെ വിജയം എന്ന് പറയുന്നത് എന്റെ മാത്രം വിജയമല്ല, അത് പ്രേക്ഷകർ തന്ന വിജയമാണ്. 9 ലക്ഷത്തോളം വോട്ടുകളാണ് എന്നെ വിജയിപ്പിച്ചത്. നീ 20 വർഷത്തോളമായി സിനിമയിൽ നിൽക്കുകയാണ്, നിന്റെ വിഷമങ്ങൾ നമ്മൾ മനസിലാക്കി. നിനക്കൊരു പിടിവള്ളി പോലെ ഞങ്ങൾ ഇത് തരുകയാണ്, ഇനി നീ സിനിമയിലോട്ട് ശ്രദ്ധിക്കണം എന്നായിരുന്നു അവരുടെ ചിന്ത. നമുക്ക് വരുമാനം ഉണ്ടെങ്കിൽ മാത്രമേ എക്സ്ട്രാ കരിക്കുലർ ആക്ടിവിറ്റീസ് ചെയ്യാൻ പറ്റൂ. ഡാൻസ് ആയാലും ഫൈറ്റ് ആയാലും ആക്റ്റിങ് ആയാലും പഠിക്കണമെങ്കിൽ നമുക്ക് വരുമാനം വേണം. സിനിമയിൽ നിന്ന് അങ്ങനെ ഒരു വലിയ വരുമാനം കിട്ടി തുടങ്ങിയിട്ടില്ല. പക്ഷെ ട്രാക്കിൽ വന്നാൽ നമുക്ക് കിട്ടും.”