ഇനി അധ്യാപകര്‍ക്ക് മണികണ്ഠന്റെ അടുത്ത് ട്യൂഷന് പോവാം…കൈയ്യടിക്കെടാ…

നടന്‍ മണികണ്ഠന് വിവാഹ ആശംസകള്‍ നേര്‍ന്ന് ഹരീഷ് പേരടി. വിവാഹ ചെലവിന്റെ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയത മണികണ്ഠന്റെയടുത്ത് മാസവരുമാനത്തിലെ ഒരു പങ്ക് ദുരിതകാലത്തെ നേരിടാന്‍ സര്‍ക്കാര്‍ ചോദിച്ചപ്പോള്‍ ആ സര്‍ക്കാര്‍ ഉത്തരവ് കത്തിച്ച അദ്ധ്യാപക വര്‍ഗ്ഗത്തിന് ധൈര്യമായി ട്യൂഷന് പോവാമെന്നും അദ്ദേഹം കുറിച്ചു. ഫേസ്ബുക്ക് പോസ്റ്റ് താഴെ വായിക്കാം…

മാസവരുമാനത്തിലെ ഒരു പങ്ക് ദുരിതകാലത്തെ നേരിടാന്‍ സര്‍ക്കാര്‍ ചോദിച്ചപ്പോള്‍ ആ സര്‍ക്കാര്‍ ഉത്തരവ് കത്തിച്ച അദ്ധ്യാപക വര്‍ഗ്ഗത്തിന് ഇനി മണികണ്ഠന്റെ അടുത്ത് ധൈര്യമായി ട്യൂഷന് പോവാം …തന്റെ വിവാഹ ചിലവിന്റെ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയത മണികണ്ഠന്റെ അടുത്ത് പോയി സാമൂഹ്യബോധം പഠിച്ചതിനുശേഷം മാത്രമെ ഈ കത്തിക്കല്‍ കൂട്ടം വിദ്യാര്‍ത്ഥി സമൂഹത്തെ അഭിമുഖികരിക്കാന്‍ പാടുകയുള്ളു…മണികണ്ഠാ നാടകക്കാരാ നീ കല്യാണം മാത്രമല്ല കഴിച്ചത്…കേരളത്തിന്റെ പൊതുബോധത്തെ ഉയര്‍ത്തിപിടിക്കുന്ന ഒരു യഥാര്‍ത്ഥ അദ്ധ്യാപകനായി മാറുക കൂടിയാണുണ്ടായത്…ആശംസകള്‍ …കമ്മട്ടിപാടത്തിലെ ബാലന്റെ ഡയലോഗ് എനിക്കിപ്പോഴാണ് പറയാന്‍ തോന്നുന്നത്…’കൈയ്യടിക്കെടാ’ ….