മേരി ആവാസ് സുനോ സിനിമയിലെ ഒരുപാട് കാര്യങ്ങള്‍ ഞാനുമായി ബന്ധപ്പെട്ടുള്ളതാണ് ……രസകരമായ അനുഭവം പങ്കുവെച്ച് മനീഷ

ജയസൂര്യ പ്രധാന കഥാപാത്രമായെത്തിയ ചിത്രമായിരുന്നു മേരി ആവാസ് സുനോ. ചിത്രത്തില്‍ റേഡിയോ ജോക്കിയുടെ വേഷമായിരുന്നു ജയസൂര്യ കൈകാര്യം ചെയ്തിരുന്നത്. നടി ഗൗതമിയും ചിത്രത്തില്‍ ഒരു റേഡിയോ ജോക്കിയുടെ വേഷത്തില്‍ എത്തിയിരുന്നു. ഗൗതമിയുടെ കഥാപാത്രം റേഡിയോയില്‍ ലൈവ് പോകുമ്പോള്‍ ഭക്ഷ്യദിനം പക്ഷിദിനമായി മാറി അവതരിപ്പിച്ച് അബദ്ധം പറ്റുന്ന ഒരു സീന്‍ ഉണ്ടായിരുന്നു. എന്നാല്‍ അത്തരമൊരു റിയല്‍ ലൈഫ് അനുഭവം പങ്കുവെച്ചിരിക്കുകയാണ് ഗായികും നടിയുമായ മനീഷ. തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് മനീഷ അനുഭവം പങ്കുവെച്ചിരിക്കുന്നത്.

താരത്തിന്റെ ഫേസ്ബുക്ക് കുറിപ്പ്,

 

മേരി ആവാസ് സുനോ എന്ന ചിത്രം കണ്ടുകൊണ്ടിരിക്കുമ്പഴാണ് വളരെ കൗതുകകരമായ ഒരു അനുഭവം ഉണ്ടാകുന്നത്.ചിത്രത്തിൽ ഗൗതമി ചെയ്ത കാരക്ടർ( ഒരു RJ) radio മൈക്കിനു മുന്നിലിരുന്ന് live ചെയ്തോണ്ടിരിക്കുകയാണ് .അപ്പോഴാണ് live ലേയ്ക് അന്നത്തെ ദിവസത്തിന്റെ പ്രത്യേകതയായ ഭക്ഷ്യദിനത്തെ കുറിച്ച് ജയസൂര്യയുടെ കഥാപാത്രം ഗൗതമിയെ വിളിച്ചറിയിക്കുന്നത് ..ദുര്യോഗത്തിന് ഗൗതമി കേൾക്കുന്നത് പക്ഷിദിനമെന്നാണ്.. ഉടനെ ഗൗതമി കുറെ പക്ഷിപ്പാട്ടുകളെടുക്കുന്നു പക്ഷികളെ കുറിച്ച് വർണ്ണിക്കുന്നു ഒടുവിൽ അറിയിക്കുന്നു പ്രിയരെ ഇന്ന് ലോക പക്ഷിദിനമാണ് ടൺടടേയ്.ഇത് കേട്ടുകൊണ്ടിരുന്ന ജയസൂര്യ ഉടനെ live ലേയ്ക് വീണ്ടും വിളിച്ചു പറയുന്നു എടി മണ്ടിപ്പെണ്ണെ പക്ഷിദിനമല്ല ഭക്ഷ്യദിനം ഭക്ഷ്യദിനം എന്ന്.സത്യത്തിൽ ഈ scene കണ്ട ഞാൻ അക്ഷരാർത്ഥത്തിൽ ഒന്നു ഞെട്ടി.. ഈ പറഞ്ഞ ഞാൻ എന്തിനാണ് അക്ഷരാർത്ഥത്തിൽ ഞെട്ടിയത് എന്നല്ലെ…?പറയാം.
ഇത് യഥാർത്ഥത്തിൽ എന്റെ അനുഭവ കഥയാണ് … 2000 കാലഘട്ടത്തിലാണ് ഏഷ്യാനെറ്റ് Radio 657 AM start ചെയ്യുന്നത്.എത്രയോ വർഷങ്ങൾ എത്രയോ വ്യത്യസ്തമായ പരിപാടികളിലൂടെ ജനങ്ങളെ ചിരിച്ചും രസിപ്പിച്ചും ചിന്തിപ്പിച്ചും ചൊടിപ്പിച്ചും കരയിച്ചും ഒക്കെ മുന്നേറിക്കൊണ്ടിരുന്ന കാലം.. ശ്രോതാക്കൾ റേഡിയോയ്കൊപ്പം ഉറങ്ങുകയും ഉണരുകയും ജീവിക്കുകയും സ്വപ്നം കാണുകയും ചെയ്തിരുന്ന കാലം.. ഞങ്ങൾ റേഡിയോ അവതാരകർ അവരോരുത്തരുടെയും നെഞ്ചോടുചേർന്നു നിൽക്കുന്ന അവരുടെ ആരൊക്കെയോ ആയിരുന്ന കാലം..
രാവിലെ 7 മണിക്കായിരുന്നു നിക്കായ് ഉദയവർണ്ണങ്ങളെന്ന phone in programme ..Sharjah യിലെ താമസസ്ഥലത്തു നിന്നും Jumeirah യിലെ media city ലുള്ള studio യിലേയ്ക് 7 മണിക്ക് എത്ത്ണമെങ്കിൽ രാവിലെ 5 മണിക്കെങ്കിലും പുറപ്പെടണം.. ചുരുക്കത്തിൽ പാതിമയക്കത്തോടെയാണ് mic നു മുന്നിൽ ഞാനിരിക്കാറ്.. എന്നാലും ഏത് സന്ദർഭത്തിലും നാലുകാലേ വീഴുമെന്നുള്ള ഒരു വിശ്വാസമാണ് മുന്നോട്ടുള്ള യാത്രയ്ക് പ്രചോദനം..
എന്റെ ഉദയവർണ്ണങ്ങൾ തുടങ്ങുന്ന സമയത്താണ് second shift കാരുടെ വാനിലള്ള യാത്ര .. അപ്പൊ സ്വാഭാവികമായും നമ്മുടെ radio ആയിരിക്കുമല്ലൊ on ആക്കി വക്ക്യാ.അങ്ങിനെ ഞാനെന്റെ അവതരണമാരംഭിച്ചു..വാനിലുള്ള സഹപ്രവർത്തകർ അതാസ്വദിച്ചു office ലേയ്കു യാത്രചെയ്തു കൊണ്ടിരിക്കുന്നു..അപ്പഴാണ് കൂട്ടത്തിലെ ഞങ്ങളുടെ assistand director രമേഷ് പയ്യന്നൂർ എന്നെ live ലേയ്ക് വിളിച്ചു പറഞ്ഞത് മനീഷ ഇന്ന് ലോക ഭക്ഷ്യദിനമാണെന്ന്.. ഞാൻ കേട്ടത് ലോക പക്ഷിദിനമാണെന്നാണ്..ഞാനുടനെ ചെന്ന് പത്രമെടുത്തു നിവർത്തിയപ്പൊ ദേണ്ടെടാ പത്രത്തിന്റെ മുൻപേജിൽ തന്നെ ചിറകു വിരിച്ചു നിൽക്കുന്ന ഒരു പക്ഷി. പിന്നെ ഞാനൊന്നും ചിന്തിച്ചില്ല “മഞ്ഞക്കിളിയുടെ മൂളിപ്പാട്ടുണ്ടെ… തത്തമ്മേ ചൊല്ലു ചൊല്ലു…നാടൻ പാട്ടിലെ മൈന .. തുടങ്ങി സകല പക്ഷിപ്പാട്ടും പെറുക്കിയെടുത്ത് പക്ഷികളെ കുറിച്ച് മനോഹരമായ ഒരു വിവരണവും തയ്യാറാക്കി അവതരിപ്പിച്ചു തുടങ്ങി …
“ഹായ് കൂട്ടുകാരെ… ദേ മുറ്റത്തൊരു മൈന എന്ന്ു ഞാൻ പറഞ്ഞാൽ ഓർമ്മകളുടെ മഞ്ചലേറി നമ്മിലെത്ര പേർ നമ്മുടെ ഗ്രാമങ്ങളിലെ നടവരമ്പുകൾ താണ്ടി ഗൃഹാതുരതയുടെ മുറ്റത്തെത്തും…പല വർണ്ണങ്ങളിൽ പലതരം ശബ്ദവിന്യാസങ്ങൾ കൊണ്ട് നമ്മുടെ മനം കവർന്നവരാണ് പക്ഷികൾ. അവയെ ഇഷ്ടപ്പെടാത്തവരായി ഈ ഭൂമിയിൽ ആരെങ്കിലുമുണ്ടോ..ബ്ളാ ബ്ളാ ബ്ളാ ബ്ളാ …….
പക്ഷിവിശേഷങ്ങൾ അനുസ്യൂതം തുടരവെ മറുപുറത്ത് വാനിലിരിക്കുന്ന ലേ രമേഷേട്ടൻ നിഷ് വിന്ദ്യചിത്തനായി(അങ്ങനൊരു വാക്കുണ്ടോ എന്നെനിയ്ക് അറിയില്ല…പക്ഷെ ഇവിടെ ഇത് നല്ല രസണ്ട്.. അതോണ്ട് ഇവിടെ കെടക്കട്ടെ) ആലോചിക്ക്യാണ് ഇവളെന്തിനാ ഇപ്പൊ പക്ഷികളെ കുറിച്ച് ഇവിടെ പറയണെ🤔 ഓ… ചിലപ്പൊ കോഴി ബിരിയാണീനെ കുറിച്ച് പറയാനായിരിക്കും എന്ന് സമാധാനിച്ച് എന്റെ അവതരണം കാതോർക്കുകയായിരുന്നു.അപ്പഴാണ് എട്ടു ദിക്കും പൊട്ടുമാറുച്ചത്തിൽ എന്റെ conclusion … എന്റെ പ്രിയപ്പട്ട കൂട്ടുകാരെ ഇന്നത്തെ ദിവസത്തിന്റെ പ്രത്യേകത എന്താണെന്നറിയണ്ടേ… അതെ ഇന്നാണ് ലോക പക്ഷിദിനം……..ടൺടടേയ്….
വാനിനകം ചിരിമയം കോയക്ക,സത്യേച്ചി,റെജി മണ്ണേൽ , ജിജി ,പൗർണ്ണമി ,കബീർക്കാ ,ബിജു ആബേൽ ജേക്കബ് ,വിൽഫ്രഡ് ,ആയിഷ ,വിസൺ കുഴൂർ ,റഫീക്ക് വടക്കാഞ്ചേരി ,അൻവർ പലേരി,രശ്മി രഞ്ജൻ ,മഞ്ജു തോമസ് ,ശ്രീകുമാർ,അനുമോൾ ,സകലരും അട്ടഹസിച്ച് ചിരിക്ക്യാണ്… എന്റെ live ന് sound engineer റോബിൻ ആയിരുന്നു അവൻ കൺസോളില് കമഴ്ന്ന് കിടന്ന് ചിരിക്കുന്നു.ഇതൊന്നുമറിയാതെ ഞാൻ “കാട്ടിലെ മൈനയെ പാട്ടു പഠിപ്പിച്ചതാര് ..”പാട്ട് play ചെയ്തു.ഉടനെ live ലേയ്ക് രമേഷേട്ടന്റെ call വീണ്ടും വന്നു എന്റെ മനീഷേ പക്ഷിയല്ല ഭക്ഷ്യം food food .എന്റീശ്വരാ പറ്റിയ അബദ്ധം അപ്പഴാണ് എനിക്കു മനസ്സിലായത്.. പക്ഷെ തോറ്റുകൊടുക്കാൻ എന്റെ ഉള്ളിലെ പോരാളി അനുവദിച്ചില്ല.. ഉദവർണ്ണങ്ങളുടെ അന്നത്തെ windup സംഭാഷണത്തിൽ ഞാൻ കൂട്ടിച്ചേർത്തു ചങ്ങാതിമാരെ ഇന്ന് മറ്റൊരു പ്രത്യേകത കൂടിയുണ്ട് ഇന്ന് ലോക ഭക്ഷ്യദിനം കൂടിയാണ്….ഠീം… “അയലാ പൊരിച്ചതുണ്ട് കരിമീൻ വറുത്തതുണ്ട് കുടമ്പുളിയിട്ടുവച്ച നല്ല ചെമ്മീൻ കറിയുണ്ട്…”ഞാൻ booth ൽ നിന്നും show കഴിഞ്ഞിറങ്ങുമ്പഴേയ്കും വാനിലെ വാനരക്കൂട്ടമെത്തി എന്നെ കൊന്നുകൊലവിളിച്ചു.
റേഡിയോ ജീവിതത്തിനിടയ്ക് ഇങ്ങനെ എത്രയോ രസകരമായ അനുഭവങ്ങൾ .മേരി ആവാസ് സുനൊ പടം കണ്ടു കഴിഞ്ഞപ്പൊ സത്യത്തിൽ അതിലെ കുറേ കാര്യങ്ങൾ ഞാനുമായി ബന്ധപ്പെട്ടുള്ളതാണ്.. അതുകൊണ്ട് തന്നെ ഇത്തരം informations ആരായിരിക്കും director ന് കൊടുത്തിട്ടുണ്ടാവുക എന്ന് ഒരു curiosity എനിക്കുണ്ടായതുകൊണ്ട് ഞാനുടനെ അതിലെ മുഖ്യകഥാപാത്രത്തെ അവതരിപ്പിച്ച ജയസൂര്യയെ വിളിച്ചു… “ഓ അതെയോ ..അതാരെങ്കിലും പറഞ്ഞുകൊടുത്തുകാണും “ എന്ന് വളരെ ലാഘവത്തോടെ അദ്ദേഹം പറഞ്ഞ് ആ സംഭാഷണം അവസാനിപ്പിച്ചു.. പിന്നീട് ഞാൻ ആ പടത്തിലെ മറ്റൊരു വേഷം കൈകാര്യം ചെയ്ത ജീജ സുരേന്ദൻ ചേച്ചിയെ വിളിച്ചു . ചേച്ചിഉടനെ ചിത്രത്തിന്റെ director പ്രജേഷ് സെന്നിന്റെ mob no തന്നിട്ടു പറഞ്ഞു ധൈര്യമായി വിളിച്ചോളൂ വളരെ നല്ലൊരു മനുഷ്യനാണ് നല്ലൊരു മനസ്സിനുടമയാണ് എന്ന് ..
കേട്ട പാതി കേൾക്കാത്ത പാതി ഞാനുടനെ അദ്ദേഹത്തെ വിളിച്ച് കാര്യം പറഞ്ഞു…കേട്ടമാത്രയിൽ തന്നെ അദ്ദേഹം എന്നെ കാണാൻ ഞങ്ങളുടെ homely family location എത്തി കുറെയേറെ നേരമിരുന്നു സംസാരിച്ചുസന്തോഷത്തോടെ പിരിഞ്ഞു.പരസ്പരം കണ്ടിട്ടില്ലാത്ത പരിചയമില്ലാത്ത രണ്ടുപേർ തമ്മിൽ വർഷങ്ങളുടെ സൗഹൃദം ഉടലെടുക്കുകയായിരുന്നു അങ്ങിനെ.ജീജചേച്ചി പറഞ്ഞപോലെ നല്ലൊരു മനുഷ്യൻ ..എന്റെ കഥ പറഞ്ഞപ്പോൾ അദ്ദേഹത്തിനും കൗതുകം.ഇതാണ് ജീവിതം..
നമ്മുടെ contributions കാലം തെളിയിക്കും..കലാകാരന്റെ കൈയ്യൊപ്പുകൾ ലോകത്തിലെവിടെയെങ്കിലുമൊക്കെ പതിഞ്ഞുകിടക്കും.. പക്ഷെ അതവരുടെ പേരിൽ കൊത്തിവെയ്കപ്പെടുമ്പോഴാണ് അവന്റെ അല്ലെങ്കിൽ അവളുടെ ജിവിതം സാർത്ഥകമാവുക എന്നു മാത്രം . എന്നാലെന്താ എന്നെ അറിയുന്നവർക്കറിയാമല്ലോ ഇതെന്റെ ജീവിതത്തിലെ അമളിയായിരുന്നെന്ന്..ഇപ്പൊ പ്രജേഷ് സെന്നിനും..