ഐശ്വര്യ റായിയുടെ അപരയെ കണ്ടെത്തി ആരാധകര്‍

ലോക സുന്ദരിയായിരുന്ന ഐശ്വര്യ റായിയുടെ വാര്‍ത്തകള്‍ എക്കാലത്തും സമൂഹമാധ്യമങ്ങളില്‍ നിറയാറുണ്ട്.ഇപ്പോഴിതാ ഐശ്വര്യയുടെ അപരയെ കണ്ടെത്തിയിരിക്കുകയാണ് ആരാധകര്‍.മറാഠി നടിയും ടിക് ടോക് താരവുമായ മാനസി നായികിന്റെ ചിത്രങ്ങളാണ്‌ ഇപ്പോള്‍ വൈറലാകുന്നത്.

നാല് ദശലക്ഷം പേര്‍ ടിക് ടോക്കില്‍ പിന്തുടരുന്ന നടിയാണ് മാനസി.ഇവരുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ അവരുടെ പല കാലത്തെ ചിത്രങ്ങളും വീഡിയോ പോസ്റ്റുകളുമുണ്ട്.മാസിയുടെ പഴയ കാലചിത്രങ്ങളില്‍ അവര്‍ക്ക് ഐശ്യര്യ റായിമായി അപാര സാദൃശ്യമുണ്ടെന്നാണ് പലരും അഭിപ്രായപ്പെടുന്നത്. ജോധ അക്ബര്‍ എന്ന സിനിമയിലെ ഐശ്വര്യയുടെ വേഷവുമായിട്ടാണ് മാനസിക്ക് കൂടുതലായും സാദൃശ്യമുള്ളതെന്നാണ് സോഷ്യല്‍ മീഡിയ വഴി വരുന്ന കമന്റുകള്‍. നിമിഷ നേരം കൊണ്ടാണ് മാനസിയുടെ ഈ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളിലൂടെ വൈറലായിരിക്കുന്നത്.