കങ്കണയെ സ്വാഗതം ചെയ്ത് കൂ ആപ്പ്

ബോളിവുഡ് താരം കങ്കണയുടെ ട്വിറ്റര്‍ അക്കൗണ്ട് സസ്പെന്‍ഡ് ചെയ്തത് കഴിഞ്ഞ ദിവസമാിരുന്നു.ഇപ്പോഴിതാ കങ്കണയെ ഇരുകയ്യും നീട്ടി സ്വാഗതം ചെയ്യുകയാണ് ട്വിറ്ററിന് സമാനമായ ഇന്ത്യന്‍ ആപ്പ് ആയ കൂ..കൂവില്‍ ഫെബ്രുവരി 16ന് കങ്കണ പങ്കുവച്ച ആദ്യ സന്ദേശം സൂചിപ്പിച്ച് ‘കൂ’വിന്റെ സഹസ്ഥാപകന്‍ അപ്രമേയ രാധാകൃഷ്ണനാണ് താരത്തെ സ്വാഗതം ചെയ്തത്

തിരഞ്ഞെടുപ്പിന് പിന്നാലെ ബംഗാളില്‍ നടന്ന അക്രമങ്ങളെക്കുറിച്ചും മമത ബാനര്‍ജിയുടെ വിജയത്തെ കുറിച്ചും താരം പങ്കുവച്ച ട്വീറ്റുകളെ തുടര്‍ന്നാണ് കങ്കണയുടെ ട്വിറ്റര്‍ അക്കൗണ്ട് സസ്പെന്‍ഡ് ചെയ്തത്.മറ്റെല്ലാ ആപ്പുകളും വാടക വീട് പോലെയാണെന്നും , കൂ ആണ് സ്വന്തം വീട് എന്നുമാണ് കങ്കണ ആശംസ സന്ദേശത്തില്‍ പറഞ്ഞിരുന്നത്. പരിചയിച്ചു വരാന്‍ കുറച്ചു സമയം എടുക്കുമെന്നാലും കൂടുതല്‍ സമയം ചിലവഴിക്കാന്‍ താത്പര്യമുണ്ട് എന്നും കങ്കണ പറഞ്ഞിരുന്നു.

കൂവിന്റെ മറ്റൊരു ഫൌണ്ടര്‍ ആയ മായങ്ക് ഭിത്വാത്കയും കങ്കണയെ സ്വാഗതം ചെയ്തു പോസ്റ്റ് ഇട്ടിട്ടുണ്ട്. അഭിമാനത്തോടെ തല ഉയര്‍ത്തി പിടിച്ചു താങ്കളുടെ അഭിപ്രായങ്ങള്‍ ഇവിടെ പറയാം എന്നാണു മായങ്ക് കുറിച്ചത്. കൂവില്‍ കങ്കണക്ക് നാലര ലക്ഷം ഫോളോവേര്‍സുണ്ട്.

തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ ബംഗാളിലെ ആക്രമണത്തെ കുറിച്ച് കങ്കണ മുന്നേ ട്വീറ്റ് ചെയ്തിരുന്നു. ബംഗാളില്‍ രാഷ്ട്രപതിയുടെ ഭരണമാക്കണമെന്നും കങ്കണ പറഞ്ഞിരുന്നു . അതിന് പുറമെ ബംഗാളില്‍ ആക്രമണങ്ങള്‍ നടക്കുന്നു എന്ന പ്രചരിപ്പിക്കുന്നതിനായുള്ള ഹാഷ്ടാഗ് ബംഗാള്‍ ബേണിങ്ങ് എന്ന സൈബര്‍ ക്യാപെയിനിന്റെ ഭാഗമായിരുന്നു കങ്കണ . ഇതേ തുടര്‍ന്നാണ് കങ്കണയുടെ അക്കൌണ്ട് ട്വിറ്റര്‍ ബാന്‍ ചെയ്തത്.

കങ്കണക്ക് കിട്ടിയ ബാനിനെ പിന്തുണച്ചു നിരവധി ബോളിവുഡ് നടിമാര്‍ രംഗത്ത് എത്തിയിരുന്നു. സ്വര ഭാസ്‌കര്‍, റിച്ച ചദ്ധ, കുബ്ര സേത്ത് എന്നിവര്‍ കങ്കണ ഇല്ലാത്ത ട്വിറ്റര്‍ കൂടുതല്‍ സാമധാനമുള്ള സ്ഥലം ആയിരിക്കും എന്നാണു പറഞ്ഞത്.

അതേ സമയം ട്വിറ്റര്‍ അക്കൌണ്ട് പൂട്ടിയതിനു ശേഷം , ഇന്‍സ്റ്റാഗ്രാമില്‍ പുതിയ വീഡിയോ ആയി കങ്കണ രംഗത്ത് വന്നിരുന്നു. ബംഗാളില്‍ നടന്നു കൊണ്ടിരിക്കുന്ന കാര്യങ്ങള്‍ സത്യസന്ധമായി പറഞ്ഞതിന്റെ പേരിലാണ് ട്വിറ്റര്‍ ഇന്ത്യ തന്റെ അക്കൌണ്ട് പൂട്ടിയത് എന്നും , ഇത് ജാനധിപത്യത്തിന്റെ മരണമാണ് എന്നുമാണ് കങ്കണയുടെ വാദം. സര്‍ക്കാരിനു കേള്‍ക്കാനായി പ്രധാന സന്ദേശം നല്‍കാന്‍ ഉണ്ടെന്നു പറഞ്ഞാണ് കരഞ്ഞു കൊണ്ടുള്ള വീഡിയോ കങ്കണ ഷെയര്‍ ചെയ്തത്.