കനികുസൃതിയുടെ വളരെ മികവാര്‍ന്ന , ശക്തമാര്‍ന്ന ,ധൈര്യമാര്‍ന്ന അഭിനയം;മണികണ്ഠന്‍ ആചാരി.

','

' ); } ?>

കനി കുസൃതി കേന്ദ്ര കഥാപാത്രമായെത്തിയ ബിരിയാണിയെ പ്രശംസിച്ച് നടന്‍ മണികണ്ഠന്‍ ആചാരി. കനി കുസൃതിയുടെ ധൈര്യമാര്‍ന്ന അഭിനയം, സജിന്‍ ബാബു എന്ന സംവിധായകന്റെ സംവിധാന മികവ് ചിത്രത്തില്‍ ഉടനീളം കാണാമെന്ന് മണികണ്ഠന്‍ ആചാരി പറയുന്നു. ഈ ചിത്രം ഇനിയും കാണാത്തവര്‍ നിര്‍ബന്ധയും കാണണമെന്നും അദ്ദേഹം സോഷ്യല്‍ മീഡിയയിലൂടെ പറഞ്ഞു.

നമസ്‌കാരം …
ഞാന്‍ ഇന്ന് ഈ ഒരു പോസ്റ്റ് എഴുതുന്നത് അടുത്തിടെ ഞാന്‍ കണ്ട ഒരു മലയാള സിനിമയെ കുറിച്ച് പറയാനാണ്. നിങ്ങളും കണ്ട് കാണും ‘ ബിരിയാണി ‘ എന്ന സിനിമ . കനികുസൃതിയുടെ വളരെ മികവാര്‍ന്ന , ശക്തമാര്‍ന്ന ,ധൈര്യമാര്‍ന്ന അഭിനയ മികവിലും . സജിന്‍ ബാബു എന്ന സംവിധായകന്റെ സംവിധാന മികവിലും സാങ്കേതികമികവിലും വളരെ മികച്ച് നില്‍ക്കുന്നതായി എനിക്ക് തോന്നിയ ഈ ചിത്രം ഇനിയും കാണാത്തവരായി ആരങ്കിലും ഉണ്ട് എങ്കില്‍ തീര്‍ച്ചയായും കാണണം എന്ന് അഭ്യര്‍ത്ഥിക്കുന്നു എന്നാണ് മണികണ്ഠന്‍ ആചാരി കുറിച്ചിരിക്കുന്നത്.

കഴിഞ്ഞ ദിവസമാണ് ബിരിയാണി ‘കേവ്’ എന്ന ഓണ്‍ലൈന്‍ പ്ലാറ്റഫോമിലൂടെ റിലീസ് ചെയ്തത്. സംസ്ഥാന പുരസ്‌കാരത്തിന് പുറമെ നിരവധി ചലച്ചിത്രമേളകളിലായി 20ഓളം പുരസ്‌കാരങ്ങളാണ് ചിത്രം സ്വന്തമാക്കിയത്. കടല്‍ തീരത്ത് താമസിക്കുന്ന കദീജയുടേയും, ഉമ്മയുടേയും ജീവിതത്തില്‍ അപ്രതീക്ഷിതമായി ഉണ്ടാകുന്ന സംഭവങ്ങള്‍ കാരണം നാട് വിടേണ്ടി വരുന്നതും, അതിന് ശേഷമുളള അവരുടെ യാത്രയുമാണ് ചിത്രത്തിന്റെ പ്രമേയം.നിരവധി നീരുപക പ്രശംസ ലഭിച്ച ചിത്രമാണ് ബിരിയാണി.

ചിത്രത്തില്‍ കദീജയായി കനി കുസൃതിയും, ഉമ്മയായി ശൈലജ ജലയും ആണ് അഭിനയിക്കുന്നത്. കൂടാതെ അന്തരിച്ച നടന്‍ അനില്‍ നെടുമങ്ങാട്, സുര്‍ജിത് ഗോപിനാഥ്, ശ്യാം റെജി, തോന്നക്കല്‍ ജയചന്ദ്രന്‍ എന്നിവരും പ്രധാന കഥാപാത്രങ്ങളായി വരുന്നു.യുഎഎന്‍ ഫിലിം ഹൗസിന്റെ ബാനറില്‍ നിര്‍മ്മിച്ച ‘ബിരിയാണി’ എന്ന ചിത്രത്തിന്റെ രചനയും സംവിധാനവും സജിന്‍ ബാബു ആണ് നിര്‍വ്വഹിക്കുന്നത്. മാര്‍ച്ച് 26നായിരുന്നു ചിത്രം തിയേറ്റര്‍ റിലീസ് ചെയ്തത്.