സിനിമ സംഘടനകളുടെ യോഗം വിളിച്ച് മുഖ്യമന്ത്രി

സിനിമ സംഘടനകളുടെ യോഗം വിളിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. 19 ന് ഓണ്‍ലൈന്‍ വഴിയാണ് യോഗം.സിനിമ രംഗത്തെ പ്രതിസന്ധി ചര്‍ച്ച ചെയ്യണമെന്ന് വിവിധ സംഘടകള്‍ നിവേദനം നല്‍കിയത്തിന്റെ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രി യോഗം വിളിച്ചു ചേര്‍ക്കാന്‍ തീരുമാനിച്ചത്.

ചലച്ചിത്ര വ്യവസായത്തിനായി പ്രത്യേക സാമ്പത്തിക പാക്കേജ് അനുവദിക്കണം, വിനോദ നികുതി ഒഴിവാക്കണം,തീയേറ്റര്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ തുടങ്ങിയ ആവശ്യങ്ങള്‍ സര്‍ക്കാരിന് മുമ്പില്‍ വെക്കുമെന്ന് ഫിലിം ചേംബര്‍ അറിയിച്ചു.

തിയറ്ററുകള്‍ തുറക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നെങ്കിലും കേരളത്തില്‍ ഇതുവരെ തിയറ്ററുകള്‍ തുറന്നിട്ടില്ല.