മമ്മൂട്ടി-അമല്‍ നീരദ് ചിത്രം ഒരുങ്ങുന്നു

','

' ); } ?>

മെഗാ സ്റ്റാര്‍ മമ്മൂട്ടി വീണ്ടും സിനിമ ചിത്രീകരണത്തിന് ഒരുങ്ങുന്നു.അമല്‍ നീരദിന്റെ സംവിധാനത്തിലുള്ള പുതിയ സിനിമ ഫെബ്രുവരി 3ന് തുടങ്ങുമെന്നാണ് റിപ്പോര്‍ട്ടുകള്‍.സൗബിന്‍ ഷാഹിറും, ശ്രീനാഥ് ഭാസിയും മമ്മൂട്ടിക്കൊപ്പം ഈ ചിത്രത്തിലുണ്ട്. ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകും. അമല്‍ നീരദ് ചിത്രത്തിനായാണ് മമ്മൂട്ടി താടിയും മുടിയും നീട്ടിയത് എന്നാണ് സൂചന.

2020 മാര്‍ച്ചില്‍ ബിഗ് ബി സീക്വല്‍ ബിലാലില്‍ മമ്മൂട്ടി ജോയിന്‍ ചെയ്യാനിരിക്കെയായിരുന്നു കൊവിഡ് ലോക്ക് ഡൗണ്‍. ബിലാലിന് പകരം കൊവിഡ് നിയന്ത്രണങ്ങളോടെ ചിത്രീകരിക്കുന്ന സിനിമയാണ് അമല്‍ നീരദ് ഒരുക്കുന്നത്.

ജോഫിന്‍.ടി.ചാക്കോ സംവിധാനം ചെയ്ത ദ പ്രീസ്റ്റ് ആണ് മമ്മൂട്ടി ഒടുവില്‍ അഭിനയിച്ച ചിത്രം. മാര്‍ച്ചില്‍ ഈ സിനിമയുടെ ഷെഡ്യൂള്‍ പൂര്‍ത്തിയാക്കിയതിന് പിന്നാലെ ആയിരുന്നു ലോക്ക് ഡൗണ്‍. ദി പ്രീസ്റ്റ് ഫെബ്രുവരി 4നാണ് റിലീസ്. മമ്മൂട്ടിയും മഞ്ജു വാര്യരും ആദ്യമായി ഒരുമിച്ചെത്തിയ ചിത്രവുമാണ് ദി പ്രീസ്റ്റ്.മമ്മൂട്ടിയുടെ വണ്‍ എന്ന ചിത്രവും റിലീസിനായി ഒരുങ്ങി കഴിഞ്ഞു.