ടീം കെയര്‍ ആന്റ് ഷെയര്‍ ഫൗണ്ടേഷനൊപ്പം വിദ്യാര്‍ത്ഥികള്‍ക്ക് സഹായവുമായി മമ്മൂട്ടി

കൊവിഡ് സമയത്ത് ബുദ്ധിമുട്ടിലായവരില്‍ പ്രധാനപ്പെട്ട ഒരു കൂട്ടമാണ് വിദ്യാര്‍ത്ഥികള്‍.പഠിക്കാന്‍ മിടുക്കരാണെങ്കില്‍ പോലും സാമ്പത്തികമായി ഓണ്‍ലൈന്‍ ക്ലാസിന് വേണ്ട കാര്യങ്ങള്‍ വാങ്ങിക്കാന്‍ സാധിക്കാത്തവരാണ് ഭൂരിഭാഗം പേരും. കൊവിഡ് രോഗികളെ സഹായിക്കുന്നത് പോലെ തന്നെ പ്രധാനപ്പെട്ട കാര്യമാണ് ഓരോ കുഞ്ഞുങ്ങളുടെയും വിദ്യാഭ്യാസത്തിനുള്ള അവകാശം സംരക്ഷിക്കുക എന്നുള്ളത്. അതിനായി നിരവധി എന്‍ജിഓകള്‍ മുതല്‍ താരങ്ങള്‍ വരെ പരിശ്രമിക്കുന്നുണ്ട്. അത്തരത്തില്‍ ഒരു സംരഭവുമായി വന്നിരിക്കുകയാണ് നടന്‍ മമ്മൂട്ടിയും.

സ്മാര്‍ട്ട് ഫോണ്‍ ഇല്ല എന്ന ഒറ്റക്കാരണത്താല്‍ പഠിക്കാന്‍ പറ്റാത്ത എത്രയോ കുഞ്ഞുങ്ങള്‍ ഉണ്ടാവും. നിങ്ങളുടെ വീട്ടില്‍ ഉള്ള ഉപയോഗയുക്തവും എന്നാല്‍ ഇപ്പോള്‍ ഉപയോഗിക്കാത്തതുമായ സ്മാര്‍ട്ട് ഫോണ്‍,ടാബ്ലറ്റ്, ലാപ്‌ടോപ് എന്നിവ അവര്‍ക്കൊരു ആശ്വാസം ആകും. ലോകത്ത് എവിടെനിന്നും ഞങ്ങളെ ഏല്‍പ്പിക്കാം, അര്‍ഹതപ്പെട്ട കൈകളില്‍ അത് എത്തിക്കും. ടീം കെയര്‍ ആന്റ് ഷെയര്‍ ഫൗണ്ടേഷനൊപ്പം ചേര്‍ന്ന് ഈ സംരംഭത്തിന് തുടക്കം കുറിച്ചിരിക്കുന്നത്.

മമ്മൂട്ടിയുടെ വാക്കുകള്‍,

സ്മാർട്ട്‌ ഫോൺ ഇല്ല എന്ന ഒറ്റക്കാരണത്താൽ പഠിക്കാൻ പറ്റാത്ത എത്രയോ കുഞ്ഞുങ്ങൾ ഉണ്ടാവും. നിങ്ങളുടെ വീട്ടിൽ ഉള്ള ഉപയോഗയുക്തവും എന്നാൽ ഇപ്പോൾ ഉപയോഗിക്കാത്തതുമായ സ്മാർട്ട്‌ ഫോൺ,ടാബ്‌ലറ്റ്, ലാപ്ടോപ് എന്നിവ അവർക്കൊരു ആശ്വാസം ആകും. ലോകത്ത് എവിടെനിന്നും ഞങ്ങളെ ഏൽപ്പിക്കാം, അർഹതപ്പെട്ട കൈകളിൽ അത് എത്തിക്കുമെന്ന് ഉറപ്പ് നൽകുന്നു.

വിദ്യാമൃതം എന്നാണ് ടീം കെയര്‍ ആന്റെ ഷെയര്‍ ഫൗണ്ടേഷന്‍ മമ്മൂട്ടിക്ക് ഒപ്പം ഒരുക്കുന്ന സംരംഭത്തിന്റെ പേര്. പദ്ധതിയില്‍ മമ്മൂട്ടി ഫാന്‍സ് അസോസിയേഷന്‍, ശ്രീ ഗോകുലം ടീം എന്നിവരും പങ്കാളികളാണ്. കേരളത്തിന് അകത്തും പുറത്തും ഉള്ള സാധനങ്ങള്‍ കുട്ടികളിലേക്ക് എത്തിക്കാനുള്ള സൗകര്യവും പദ്ധതി സജ്ജമാക്കിയിട്ടുണ്ട്.