
എറണാകുളം ഗവൺമെന്റ് ലോ കോളജിന്റെ 1973–76 ബാച്ചിന്റെ അന്‍പതാം വാർഷികാഘോഷത്തിൽ പങ്കെടുത്ത് നടൻ മമ്മൂട്ടിയും ഭാര്യ സുൽഫത്തും. പരിപാടിയിൽ പങ്കെടുക്കുന്ന മമ്മൂട്ടിയുടെ ദൃശ്യങ്ങൾ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്.
1973–76 കാലഘട്ടത്തിലാണ് മമ്മൂട്ടി എറണാകുളം ലോ കോളജിൽ നിയമവിദ്യാർഥിയായിരുന്നത്. ബാച്ച് അൻപതുവർഷം പൂർത്തിയാക്കിയ വേളയിലാണ് സഹപാഠികള്‍ക്കും സുഹൃത്തുക്കൾക്കുമൊപ്പം മമ്മൂട്ടിയുമെത്തിയത്. സുഹൃത്തുക്കൾക്കൊപ്പം വിശേഷം പങ്കുവയ്ക്കുകയും ഫോട്ടോകൾ എടുക്കുകയും ചെയ്യുന്ന മമ്മൂട്ടിയുടെ വിഡിയോ വൈറലാണ്.
എല്‍എൽബി ബിരുദത്തിനു ശേഷം രണ്ടുവർഷക്കാലം അഭിഭാഷകനായി പ്രാക്ടീസ് ചെയ്തശേഷമാണ് മമ്മൂട്ടി സിനിമയിലെത്തിയത്.