‘ഇക്കയെ കണ്ടാല്‍ ദുല്‍ഖറിന്റെ ഇളയ അനിയനാണെന്നേ പറയൂ’.. കമന്റിന് മമ്മൂട്ടിയുടെ മറുപടി ഇങ്ങനെ

മെഗാസ്റ്റാര്‍ മമ്മൂട്ടിയെ നായകനാക്കി രമേശ് പിഷാരടി സംവിധാനം ചെയ്യുന്ന ഗാനഗന്ധര്‍വന്‍ വെള്ളിയാഴ്ച്ച പ്രദര്‍ശനത്തിനെത്തുകയാണ് റിലീസിന് മുന്നോടിയായി ആരാധകരുമായി തത്സമയം സംവദിക്കുന്നതിന് മമ്മൂട്ടിയും പിഷാരടിയും ഫേസ്ബുക്ക് ലൈവില്‍ എത്തി. അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന ‘ഷൈലോക്കി’ന്റെ കോയമ്പത്തൂരിലെ സെറ്റില്‍ നിന്നാണ് മമ്മൂട്ടി ഫേസ്ബുക്ക് ലൈവില്‍ എത്തിയത്.നിരവധി പേരാണ് ലൈവില്‍ എത്തി മമ്മൂക്കയോട് ചോദ്യങ്ങള്‍ ഉന്നയിച്ചത്.

‘ലൈവില്‍ ആദ്യമാണ്, ചീത്ത വിളിക്കുമോ എന്തോ?’ എന്ന് പറഞ്ഞുകൊണ്ടാണ് മമ്മൂട്ടി എത്തിയത്. പിഷാരടിക്കൊപ്പം ആരാധകരുടെ ചോദ്യത്തിന് അദ്ദേഹം മറുപടി നല്‍കി. അപ്പോഴാണ് ദുല്‍ഖറിന്റെ അനിയനാണോ എന്ന് ഒരു കമന്റ് വന്നത്. പൊട്ടിച്ചിരിച്ച് കൊണ്ട് മമ്മൂട്ടിയുടെ മറുപടി ഇങ്ങനെ.. ആ… ദുല്‍ഖര്‍ കേള്‍ക്കണ്ട.. മമ്മൂട്ടി ഒരു ഹൈപ്പര്‍ മാര്‍ക്കറ്റാണെന്ന് കമന്റിട്ട ആരാധകനോട് ആദ്യമായിട്ടാണ് അങ്ങനെ ഒരു വിശേഷണം ലഭിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പിഷാരടിയുടെ അഭിനന്ദനങ്ങള്‍ വാനോളം ഉയര്‍ന്നപ്പോള്‍ ‘തള്ളി തള്ളി ഫോണ്‍ വീഴുമെന്നായിരുന്നു മമ്മൂട്ടിയുടെ മറുപടി. ഇരുത്തിക്കൊണ്ട് പുകഴ്ത്തുന്നത് കേള്‍ക്കാന്‍ വയ്യെന്നും അദ്ദേഹം പറയുന്നുണ്ട്. വീഡിയോ കാണാം.