കടമറ്റത്ത് കത്തനാരാവാന്‍ ഒരുങ്ങി ജയസൂര്യ

കടമറ്റത്ത് കത്തനാരാവാന്‍ ഒരുങ്ങി നടന്‍ ജയസൂര്യ. ഫിലിപ്പ് ആന്റ് മങ്കി പെന്നിന്റെ സംവിധായകന്‍ റോജിന്‍ തോമസ് സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ജയസൂര്യ കത്തനാരായി എത്തുന്നത്. ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് ആര്‍ രാമാനന്ദാണ്. ജയസൂര്യയും റോജിനും ഒന്നിക്കുന്ന രണ്ടാമത്തെ ചിത്രമാണിത്.

3 ഡി സാങ്കേതിക മികവോടെയാണ് ചിത്രം ഒരുക്കുന്നത്. ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറില്‍ വിജയ് ബാബുവാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. 1984 ല്‍ പ്രേംനസീറിനെ നായകനാക്കി എന്‍പി സുരേഷ് ബാബു കടമറ്റത്തച്ചന്‍ എന്ന പേരില്‍ ചിത്രം സംവിധാനം ചെയ്തിട്ടുണ്ട്. ശ്രീവിദ്യ, എംജി സോമന്‍, ഹരി, പ്രതാചന്ദ്രന്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന മറ്റു പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

കടമറ്റത്ത് കത്തനാരുടെ കഥ ടെലിവിഷന്‍ സീരിയലായും പ്രേക്ഷകര്‍ക്ക് മുന്‍പിലെത്തിയിട്ടുണ്ട്. ടിഎസ് സജിയായിരുന്നു സംവിധായകന്‍. പ്രകാശ് പോള്‍ ആയിരുന്നു ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തിയത്.