ഇതാണ് ശരിക്കും കേരളം കത്തിക്കല്‍ ,മാസ്സ് ലുക്കില്‍ മമ്മൂട്ടി

മമ്മൂട്ടിയുടെ പുതിയ ചിത്രം വൈറലാവുന്നു. തന്റെ ബ്ലാക്ക് ആന്റ് വൈറ്റ് ഫോട്ടോ മമ്മൂട്ടി തന്നെയാണ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്. സിനിമയില്‍ 50 വര്‍ഷം പിന്നിട്ടതിനാല്‍ ഗൃഹലക്ഷ്മിക്ക് വേണ്ടിയുള്ള കവര്‍ ചിത്രമാണ് പുതിയ ഫോട്ടോ. നിര്‍മ്മാതാവ് ആന്റോ ജോസഫ് അടക്കം സിനിമ ഫേസ്ബുക്ക് പേജുകള്‍ വരെ ചിത്രം പങ്കുവെച്ചിട്ടുണ്ട്.

എന്നാല്‍ ഓരോ ദിവസവും പുതിയ മമ്മൂട്ടി ലുക്കുകളും ചിത്രങ്ങളും ലഭിക്കുന്നതിന്റെ സന്തോഷത്തിലാണ് ആരാധകര്‍. ‘ഇതാണ് ശരിക്കും കേരളം കത്തിക്കല്‍’ എന്നാണ് മമ്മൂട്ടിയുടെ പോസ്റ്റിന് താഴെ ഒരു ആരാധകന്‍ കമന്റ് ചെയ്തിരിക്കുന്നത്. ഭീഷ്മപര്‍വ്വം എന്ന ചിത്രത്തിന് വേണ്ടി മുടി നീട്ടി വളര്‍ത്തിയ ലുക്കിലാണ് മമ്മൂട്ടി ഇപ്പോഴുള്ളത്. ഭീഷ്മപര്‍വ്വത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്ത് വന്നപ്പോള്‍ തന്നെ ആരാധകര്‍ക്ക് ഈ ഗെറ്റപ്പ് ഇഷ്ടപ്പെട്ടിരുന്നു. രണ്ടാം കൊവിഡ് തരംഗം വന്ന് ഷൂട്ട് മുടങ്ങിയതോടെ മമ്മൂട്ടി ഇപ്പോഴും ഇതേ ലുക്കില്‍ തന്നെയാണ് തുടരുന്നത്. മാത്രമല്ല ആരാധകര്‍ക്കായി കിടിലന്‍ ചിത്രങ്ങളും താരം ഇടക്ക് പങ്കുവെക്കുന്നുണ്ട്.

അതേസമയം മമ്മൂട്ടി അഭിനയ ജീവിതത്തില്‍ 50 വര്‍ഷം പിന്നിട്ടതിന്റെ ആവേശത്തിലായിരുന്നു ആരാധകര്‍. മമ്മൂട്ടിയെ ആദരിക്കുന്നതിന് കേരള സര്‍ക്കാര്‍ പ്രത്യേക പരിപാടി ഒരുക്കാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ തന്റെ പേരിലുള്ള ആഘോഷം കൊവിഡ് കാലത്ത് ഒഴിവാക്കണമെന്ന് സംസ്ഥാന സര്‍ക്കാരിനോടും മമ്മൂട്ടി ആവശ്യപ്പെട്ടിരുന്നു. ആഘോഷം വിപുലമായി നടത്താന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചതിന് പിന്നാലെയായിരുന്നു മമ്മൂട്ടിയുടെ അഭ്യര്‍ത്ഥന. കൊവിഡ് കാലത്ത് പണം മുടക്കി ഒരു ആദരവും തനിക്ക് വേണ്ടെന്ന് മമ്മൂട്ടി പറഞ്ഞതായി മന്ത്രി സജി ചെറിയാനാണ് കഴിഞ്ഞദിവസം പറഞ്ഞത്.

മമ്മൂട്ടി നായയകനായെത്തിയ വണ്‍.പ്രീസ്റ്റ് തുടങ്ങിയ ചിത്രങ്ങളാണ് അടുത്തിടെ പുറത്തിറങ്ങിയത്
മമ്മൂട്ടിയെ നായകനാക്കി സന്തോഷ് വിശ്വനാഥന്‍ സംവിധാനം ചെയ്ത് ചിത്രമാണ് വണ്‍.കേരള മുഖ്യമന്ത്രിയായി ആണ് മമ്മൂട്ടി അഭിനയിച്ചത്.ഈ ചിത്രത്തിലെ മമ്മൂട്ടിയുടെ കഥാപാത്രത്തിന്റെ പേര് കടയ്ക്കല്‍ ചന്ദ്രന്‍ എന്നാണ്.നിമിഷ സജയന്‍,മുരളി ഗോപി,രഞ്ജിത്ത്,ജോജു ജോര്‍ജ്,മധു,സലീം കുമാര്‍ തുടങ്ങിയവര്‍ ഈ ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.