മമ്മൂട്ടിയെ നായകനാക്കി അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന ‘ഷൈലോക്കി’ന്റെ രണ്ടാമത്തെ ടീസര്‍ പുറത്തുവിട്ടു. പോലീസുകാര്‍ക്കൊപ്പം അവരുടെ തൊപ്പിയും ലാത്തിയും പിടിച്ച് മമ്മൂട്ടി ഡാന്‍സ് കളിച്ചുകൊണ്ടാണ് രണ്ടാമത്തെ ടീസര്‍ പുറത്തുവന്നിരിയ്ക്കുന്നത്. അങ്കമാലി ഡയറീസിലെ ‘തീയാമ്മേ’ പാട്ടിനൊപ്പമാണ് ഡാന്‍സ് ചെയ്യുന്നത് എന്നത് രസകരമാണ്. ദി മണി ലെന്‍ഡര്‍ എന്നാണ് ചിത്രത്തിന്റെ ടാഗ്‌ലൈന്‍. യൂട്യൂബ് ട്രെന്‍ഡിംഗില്‍ ഒന്നാമതെത്തിയിരിക്കുകയാണ് ടീസര്‍.
ഒരു പലിശക്കാരന്റെ വേഷത്തിലാണ് മമ്മൂട്ടി ചിത്രത്തിലെത്തുന്നത് എന്നാണ് റിപ്പോര്‍ട്ട്. ‘രാജാധിരാജ’, ‘മാസ്റ്റര്‍പീസ്’ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം മമ്മൂട്ടിയും അജയ് വാസുദേവും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. മലയാളത്തിന് പുറമെ തമിഴിലും ചിത്രം റിലീസ് ചെയ്യുന്നുണ്ട്. തമിഴില്‍ ‘കുബേരന്‍’ എന്ന പേരിലാണ് ചിത്രം റിലീസ് ചെയ്യുന്നത്.
മീനയാണ് ചിത്രത്തിലെ നായിക. തമിഴ് താരം രാജ്കിരണ്‍, കലാഭവന്‍ ഷാജോണ്‍, ബൈജു, ബിബിന്‍ ജോര്‍ജ്, ഹരീഷ് കണാരന്‍, സിദ്ദിഖ് എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. ഗോപി സുന്ദറാണ് ചിത്രത്തിന്റെ സംഗീത സംവിധായകന്‍. ഗുഡ്‌വില്‍ എന്റര്‍ടെയ്‌മെന്‍സിന്റെ ബാനറില്‍ ജോബി ജോര്‍ജാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.