മൂന്ന് കാലം…മൂന്ന് ഗെറ്റപ്പില്‍ അജയന്റെ രണ്ടാം മോഷണം

','

' ); } ?>

ടൊവിനോ തോമസ്സിന്റെ പുതിയ ചിത്രം പ്രഖ്യാപിച്ചു. അജയന്റെ രണ്ടാം മോഷണം എന്നാണ് ചിത്രത്തിന്റെ പേര്. സഹ സംവിധായകനായിരുന്ന ജിതിന്‍ ലാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് അജയന്റെ രണ്ടാം മോഷണം. മൂന്ന് വ്യത്യസ്ത കാലഘട്ടത്തില്‍ മൂന്ന് വ്യത്യസ്ത കഥാപാത്രങ്ങളായി എത്തുന്ന ചിത്രം തന്റെ കരിയറിലെ തന്നെ നാഴികകല്ലായിരിക്കുമെന്ന് ടൊവീനോ ഫേസ്ബുക്കിലൂടെ പറഞ്ഞു. വടക്കന്‍ മലബാറിന്റെ പശ്ചാതലത്തിലൊരുങ്ങുന്ന പിരീയോഡിക്ക് ചിത്രത്തിന് സുജിത് നമ്പ്യാരാണ് തിരക്കഥയൊരുക്കുന്നത്. തമിഴ് സംഗീത സംവിധയകന്‍ ദിബു നിനന്‍ തോമസ്‌ ആദ്യമായി ഈ ചിത്രത്തിലൂടെ മലയാളത്തിലെത്തുന്നു എന്ന സവിശേഷതയുമുണ്ട്. എന്ന് നിന്റെ മൊയ്തീന്‍, കല്‍ക്കി എന്നീ ചിത്രങ്ങളിലുള്‍പ്പെടെ സഹസംവിധായകനായിരുന്നു ജിതിന്‍ ലാല്‍.