കേശുവായി ദിലീപ്, വൈറലായി ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍

','

' ); } ?>

ദിലീപിനെ നായകനാക്കി നാദിര്‍ഷ ഒരുക്കുന്ന ‘കേശു ഈ വീടിന്റെ നാഥന്‍’ എന്ന പുതിയ ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. വളരെ വ്യത്യസ്തമായ ലുക്കിലാണ് ദിലീപ് ഈ സിനിമയില്‍ പ്രത്യക്ഷപ്പെടുന്നത്. ദിലീപും നാദിര്‍ഷായും ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകതയാണ് സിനിമയെ കൂടുതല്‍ ശ്രദ്ധേയമാക്കുന്നത്. താന്‍ അറുപതുകാരനായിട്ടാണ് ചിത്രത്തിലെത്തുന്നതെന്ന് നേരത്തെ സെല്ലുലോയ്ഡിന് നല്‍കിയ അഭിമുഖത്തില്‍ ദിലീപ് വ്യക്തമാക്കിയിരുന്നു.

സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. പ്രായമായ കേശുവിന്റെ ഭാര്യയായി നടി ഉര്‍വശിയാണ് അഭിനയിക്കുന്നത്. സജീവ് പാഴൂരാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. കലാഭവന്‍ ഷാജോണ്‍, ഹരീഷ് കണാരന്‍, സലിം കുമാര്‍, കോട്ടയം നസീര്‍, അനുശ്രീ, സ്വാസിക, ടിനി ടോം എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്നു.