നിങ്ങള്‍ കേരള മുഖ്യമന്ത്രിയായാല്‍..?

കേരള മുഖ്യമന്ത്രിയായാല്‍ നടപ്പിലാക്കാന്‍ ആഗ്രഹിക്കുന്ന ഒരു മാറ്റത്തെക്കുറിച്ച് സംസാരിക്കാന്‍ മമ്മൂട്ടി ചിത്രം ‘വണ്‍’ പ്രേക്ഷകരെ ക്ഷണിക്കുന്നു. തിരഞ്ഞെടുക്കപ്പെടുന്ന അഞ്ച് പേര്‍ക്ക് ചിത്രത്തിന്റെ ട്രെയ്‌ലര്‍ ലോഞ്ചില്‍ വിശിഷ്ടാതിഥികള്‍ ആവാനുള്ള അവസരം ലഭിക്കും. ഉത്തരങ്ങള്‍ വണ്‍ മൂവി ഒഫീഷ്യല്‍ ഫേസ്ബുക്ക്/ ഇന്‍സ്റ്റാഗ്രാം പേജുകളിലേക്ക് കമന്റ്‌സ് ആയോ ഇന്‍ബോക്‌സ് മെസ്സേജുകളായോ അയക്കാം. ഉത്തരങ്ങള്‍ അയക്കേണ്ട അവസാന തീയതി ഫെബ്രുവരി 20 ആണ്.

സന്തോഷ് വിശ്വനാഥ് സംവിധാനം ചെയ്യുന്ന വണ്‍ എന്ന ചിത്രത്തില്‍ കടയ്ക്കല്‍ ചന്ദ്രന്‍ എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. ബോബ-ിസഞ്ജയ് ആണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. മമ്മൂട്ടിയെ കൂടാതെ സംവിധായകന്‍ രഞ്ജിത്ത് ശങ്കര്‍, ജോജു ജോര്‍ജ്, ശങ്കര്‍ രാമകൃഷ്ണന്‍, സലീം കുമാര്‍, ഗായത്രി അരുണ്‍, മുരളി ഗോപി, ബാലചന്ദ്ര മേനോന്‍, മാമുക്കോയ, ശ്യാമപ്രസാദ്, അലന്‍സിയര്‍, സുരേഷ് കൃഷ്ണ തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.