മുഖ്യമന്ത്രിയായി മമ്മൂട്ടി, ബോബി-സഞ്ജയ് തിരക്കഥയില്‍ ‘വണ്‍’

','

' ); } ?>

കേരള മുഖ്യമന്ത്രിയായി വേഷമിടാനൊരുങ്ങി മലയാളത്തിന്റെ മെഗാസ്റ്റാര്‍. സന്തോഷ് വിശ്വനാഥന്‍ സംവിധാനം ചെയ്യുന്ന വണ്‍ എന്ന ചിത്രത്തിലാണ് മമ്മൂട്ടി മുഖ്യമന്ത്രിയായെത്തുന്നത്. ബോബി-സഞ്ജയ് ടീം തിരക്കഥയൊരുക്കുന്ന ചിത്രം മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടിയുടെ ഭരണകാലത്തെ ഒരു സംഭവുമായി ബന്ധപ്പെട്ടതാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരും മമ്മൂട്ടിയും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നു.

ചിറകൊടിഞ്ഞ കിനാക്കള്‍ എന്ന സിനിമയിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് സന്തോഷ് വിശ്വനാഥ്. വിഷ്ണു ഉണ്ണികൃഷ്ണന്‍, രഞ്ജി പണിക്കര്‍, ശ്രീനിവാസന്‍, മുരളി ഗോപി എന്നിവരാകും ചിത്രത്തിലെ മറ്റു താരങ്ങള്‍. ചിത്രീകരണം ഉടന്‍ ആരംഭിക്കും. തിരുവനന്തപുരമായിരിക്കും ചിത്രത്തിന്റെ പ്രധാനമായും ലൊക്കേഷന്‍.

ആന്ധ്രപ്രദേശ് മുന്‍ മുഖ്യമന്ത്രി വൈഎസ് രാജശേഖര റെഡ്ഡിയുടെ ജീവിതകഥയിലും മലയാളത്തില്‍ ബാലചന്ദ്രമേനോന്റെ നയം വ്യക്തമാക്കുന്നു എന്ന ചിത്രത്തിലും മന്ത്രിയായ് മമ്മൂട്ടി വേഷമിട്ടിട്ടുണ്ട്.