മുണ്ട് പറിച്ച് തകര്‍ത്താടി ദേവന്‍.. പൊട്ടിച്ചിരിച്ച് മമ്മൂക്കയും കൂട്ടരും….!

കൊച്ചിന്‍ കലാസദന്‍ ഗാനമേള ട്രൂപ്പിലെ കലാകാരനായ കലാസദന്‍ ഉല്ലാസിന്റെ കഥയുമായെത്തിയ പിഷാരടി ചിത്രം ഗാനഗന്ധര്‍വ്വനില്‍ ഒരു പക്ഷെ പ്രേക്ഷകരെ ഏറ്റവും ചിരിപ്പിച്ചത് നടന്‍ ദേവന്‍ തന്നെയായിരിക്കും. വില്ലനായും നായകനായുമെല്ലാം മലയാളികള്‍ നെഞ്ചിലേറ്റിയ താരം ഇത്തവണ ആദ്യമായി ഒരു കള്ളുകുടിയന്റെ വേഷത്തിലെത്തിയപ്പോള്‍ ദേവന്റെ രസകരമായ പ്രകടനം കണ്ട് മമ്മൂട്ടി വരെ പൊട്ടിച്ചിരിക്കുകയായിരുന്നു. ചിത്രത്തിലെ ഒരു ഗാനരംഗത്തില്‍ ആദ്യം ഒരു ജെന്റില്‍ മാനായെത്തിയ ദേവന്‍ പിന്നീട് മുണ്ട് പറിച്ചും ഡാന്‍സ് ചെയ്തും പ്രേക്ഷകരെയും താരങ്ങളെയും ഒരുപോലെ പൊട്ടിച്ചിരിപ്പിക്കുകയായിരുന്നു. ഇപ്പോഴിതാ പിഷാരടി പങ്കുവെച്ച ചിത്രത്തിന്റെ രസകരമായി മേക്കിങ് വീഡിയോയിലൂടെയാണ് ഈ രംഗത്തിന്റെ ചിത്രീകരണവേളയിലെ ദൃശ്യങ്ങള്‍ പുറത്തുവന്നിരിക്കുന്നത്.

നിറഞ്ഞ ചിരിയോടെ ആസ്വദിക്കുന്ന മമ്മൂട്ടിയുടെ ദൃശ്യങ്ങളാണ് ഗാനഗന്ധര്‍വന്റെ അണിയറക്കാര്‍ പുറത്തുവിട്ടത്. ചിത്രത്തിന്റെ മേക്കിങ് വീഡിയോ ഇതിനോടകം സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയാണ്.

ഗാനമേള പാട്ടുകാരനായ കലാസദന്‍ ഉല്ലാസായി മമ്മൂട്ടി വേഷമിടുന്ന ചിത്രത്തില്‍ മൂന്ന് നായികമാരാണുള്ളത്. രമേഷ് പിഷാരടിയും ഹരി. പി നായരും ചേര്‍ന്നാണ് തിരക്കഥ. മുകേഷ്, ഇന്നസെന്റ്, സിദ്ദിഖ്, സലിം കുമാര്‍, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, ഹരീഷ് കണാരന്‍, മനോജ്.കെ.ജയന്‍, സുരേഷ് കൃഷ്ണ, മണിയന്‍ പിള്ള രാജു, കുഞ്ചന്‍, അശോകന്‍ എന്നിവരാണ് മറ്റ് അഭിനേതാക്കള്‍.