മമ്മൂട്ടി വീണ്ടും യൂണിഫോര്‍മില്‍.. വൈറലായി ഉണ്ടയുടെ ലൊക്കേഷന്‍ ദൃശ്യങ്ങള്‍..

അണിയറയില്‍ ഒരുങ്ങുന്ന മമ്മൂട്ടിയുടെ പുതിയ ചിത്രങ്ങളിലൊന്നാണ് ‘ഉണ്ട’. ചിത്രത്തിന്റെ രണ്ടാംഘട്ട ചിത്രീകരണം കഴിഞ്ഞ ദിവസം ആരംഭിച്ചു. ബിഗ് ബജറ്റോടെ വലിയ ക്യാന്‍വാസില്‍ ഒരുങ്ങുന്ന സിനിമ ചിത്രത്തില്‍ സബ് ഇന്‍സ്‌പെക്ടര്‍ മണി എന്ന കഥാപാത്രമായാണ് മമ്മൂട്ടിയെത്തുന്നത്.

ഉത്തരേന്ത്യയിലെ നക്സല്‍ സ്വാധീന മേഖലയില്‍ തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോവുന്ന ഒരു പൊലീസുകാരന്റെ കഥയാണ് ചിത്രം പറയുന്നത്. ആക്ഷനും കോമഡിക്കും പ്രാധാന്യം നല്‍കിയൊരുക്കുന്ന ചിത്രത്തില്‍ പല ബോളിവുഡ് താരങ്ങളും അണി നിരക്കുന്നുണ്ട്. ഹര്‍ഷാദാണ് ചിത്രത്തിന്റെ തിരക്കഥയൊരുക്കിയിരിക്കുന്നത്.

Unda Movie Location Stills Photos

ഷൂട്ടിങ്ങ് ലൊക്കേഷനില്‍ വെച്ചുള്ള മമ്മൂട്ടിയുടെ പോലീസ് വേഷത്തിലുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലാവുകയാണ്.

അബ്രഹാമിന്റെ സന്തതികള്‍ക്കു ശേഷം മമ്മൂട്ടി വീണ്ടും പൊലീസ് വേഷത്തിലെത്തുന്ന ചിത്രം കൂടിയാണ് ഉണ്ട. അതിനാല്‍ തന്നെ ഏറെ ആവേശത്തിലാണ് ആരാധകര്‍. ഷൈന്‍ ടോം ചാക്കോ, ജേക്കബ് ഗ്രിഗറി, ദിലീഷ് പോത്തന്‍, അര്‍ജുന്‍ അശോകന്‍, സുധി കോപ്പ, അലന്‍സിയര്‍ തുടങ്ങിയവരും ഇവര്‍ക്കൊപ്പം ബോളിവുഡ് താരങ്ങളായ ഓംകാര്‍ ദാസ്, മണിക് പുരി,ഭഗ്വാന്‍ തിവാരി, ചിന്‍ ഹോ ലിയോ തുടങ്ങിയവരും ചിത്രത്തില്‍ എത്തുന്നുണ്ടെന്നാണ് വിവരം.